അടുത്ത ദുരൂഹ മരണം തന്റെതെന്ന് ആശിഷ് ചതുര്‍വേദി
ദില്ലി : ഇനി എന്റെ ദുരൂഹ മരണമായിരിക്കും, അതിന് ഇനി മണിക്കുറുകള്‍ മാത്രമാണ് ബാക്കിയുള്ളത് പറഞ്ഞത് മറ്റാരുമല്ല വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന നാലു പേരിലൊരാളായ ആശിഷ് ചതുര്‍വേദി.
ഞാന്‍ മരിക്കും മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള വമ്പന്മാര്‍ക്കെതിരായ തെളിവ് കൈമാറാന്‍ കഴിയുമെന്നാണ് തന്റെ ആഗ്രഹമെന്ന് ആശിഷ് ചതുര്‍വേദി പറഞ്ഞു. കോടതി ഉത്തരവനുസരിച്ച് സുരക്ഷക്ക് നിയോഗിച്ച പൊലീസുകാരന്റെ സാമീപ്യത്തിലാണ് അദ്ദേഹം തന്റെ ദുരൂഹ മരണം പ്രവചിച്ചത്.

കുഴഞ്ഞുവീണു മരിച്ച ആജ് തക് ലേഖകന്‍ അക്ഷയ് സിങ്ങ് മൂന്നുദിവസം തന്റെ കൂടെയായിരുന്നുവെന്ന് ആശിഷ് പറഞ്ഞു. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പും അക്ഷയ് സിങ് സംസാരിച്ചിരുന്നു. വമ്പന്‍മാര്‍ക്കെതിരെ തെളിവ് ശേഖരിക്കുകയായിരുന്നു അദ്ദേഹം.
2009ലാണ് താന്‍ കുംഭകോണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്നതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നും ആശിഷ് പറഞ്ഞു. കേസില്‍നിന്ന് പിന്മാറിയാല്‍ വന്‍തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അല്ലെങ്കില്‍ കൊന്നുകളയും എന്നാണ് അവരുടെ ഭീഷണിയെന്നും ആശിഷ് പറഞ്ഞു.












Click it and Unblock the Notifications