'പ്രായം വെറും നമ്പർ മാത്രം,21 വയസായാലും കുറ്റം കുറ്റം തന്നെ';ദിഷയുടെ അറസ്റ്റിൽ പോരെടുത്ത് സോഷ്യൽ മീഡിയ
ദില്ലി; കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെർഗിന്റെ ടൂൾകിറ്റുകൾ പങ്കുവെച്ചെന്നാരോപിച്ച് ഇരുപത്തിയൊന്നുകാരിയായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്.

ഇന്ത്യ ഇതുകൊണ്ടൊന്നും നിശബ്ദമാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. തോക്കേന്തി നടക്കുന്നവർ നിരായുധരായ ഒരു പെൺകുട്ടിയെ എന്തിനാണ് ഭയക്കുന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. നിരായുധയായ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ പടത്തിയിരിക്കുകയാണെന്നും അവർ പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന് നേര്‍ക്ക് മുന്‍പെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിഷയത്തിൽ പ്രതികരിച്ചത്. രാജ്യത്തെ കർഷകരെ പിന്തുണയ്ക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ,പി ചിദംബരം തുടങ്ങി നിരവധി പേർ കേന്ദ്രത്തിനെതിരെ വിമർശനം ഉയർത്തുന്നുണ്ട്. 21 വസുകാരി എങ്ങനെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ #21 #DishaRaviArrested എന്നീ ടാഗുകളും ട്രെിന്റിങ്ങ് ആയിട്ടുണ്ട്.
അതേസമയം ദിഷയുടെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.ഏത് പ്രായത്തിലായാലും കുറ്റം കുറ്റമാണെന്നും കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് രാജ്യദ്രോഹമാണെന്നും ഇവർ വാദിക്കുന്നു. ദിഷയുടെ പ്രായം ഉയർത്തിക്കാണിക്കുന്നവരും അറസ്റ്റിൽ സഹതപിക്കുന്നവരും പുല്‍വാമയില്‍ 39 ജവാന്മാരടുടെ ജീവനെടുത്ത ജയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹ്മ്മദ് ദാര്‍ 21 കാരനാണെന്ന് മറക്കേണ്ടെന്നും ഇവർ പറയുന്നു.21ാം വയസിൽ രാജ്യത്തിന് അഭിമാനമായി മാറിയ ഇന്ത്യൻ കായിക താരമാണ് ഹിമ ദാസ് , 21ാം വയസിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായ സ്ത്രീകൾ എന്നിവരുടെ ചിത്രങ്ങളും ഇവർ പങ്കുവെയ്ക്കുന്നുണ്ട്. ഒരു വശത്ത്, ഈ സ്ത്രീകൾ ഇന്ത്യയ്ക്ക് അഭിമാനം തീർക്കുമ്പോൾ മറുവശത്ത് 21 കാരിയായ ദിഷാ രവി രാജ്യത്തെ അപകീർത്തിപെടുത്താൻ ഗൂഡാലോചന നടത്തുന്നുവെന്നും ഇവർ പറയുന്നു.
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
ബെംഗളൂരുലെ മൗണ്ട് കാർമ്മൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ദിഷയെ കഴിഞ്ഞ ദിവസമാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണ് ദിഷയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് ദില്ലിയിൽ കോടതിയില്‍ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.ദിഷയെ കൂടാതെ മറ്റൊരു മറ്റ് രണ്ട് പേർക്കെതിരേയും പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications