കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് രൂപീകരിച്ചത് വാജ്പേയ്, തടസം നിന്നത് കോണ്‍ഗ്രസ്; കടന്നാക്രമിച്ച് അമിത് ഷാ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അടല്‍ ബിഹാരി വാജ്പേയ് ആണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനമെന്ന ആവശ്യത്തിന് തടസം നിന്ന് കോണ്‍ഗ്രസ് ആണെന്നും ഛത്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ പറഞ്ഞു.

 modiamitsha

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വര്‍ക്കിങ്ങ് പ്രസിഡന്‍റ് ഷിബു സോറനോടാണ് തന്‍റെ ചോദ്യം. പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനമെന്ന ആവശ്യവുമായി യുവാക്കള്‍ തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്തായിരുന്നു. വാജ്പേയ് ആണ് ജാര്‍ഖണ്ഡ് രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയില്‍ ഒബിസി വിഭാഗത്തിന് കൂടുതല്‍ സംവരണം അനുവദിക്കും. ഇത് എസ്സി, എസ്ടി വിഭാഗങ്ങളുടെ നിലവിലുള്ള സംവരണത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.അയോധ്യ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളും ഷാ പ്രചരണത്തിനിടെ ഉന്നയിച്ചു. ഇത് രണ്ടാം തവണയാണ് ജാര്‍ഖണ്ഡില്‍ ഷാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്.

നവംബര്‍ 30 നാണ് ജാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ജാര്‍ഖണ്ഡിലും പ്രതിഫലിക്കുമോയെന്ന ആശയങ്കയിലാണ് ഇവിടെ ബിജെപി. എന്‍ഡിഎയില്‍ നിന്ന് സഖ്യകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്യു) ,ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്നീ പാര്‍ട്ടികള്‍ വിട്ടുപോയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസും ജെഎംഎമ്മും സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്.

രാജിക്ക് പിന്നാലെ ഫട്നാവിസിന് അടുത്ത കുരുക്ക്, ക്രിമിനൽ കേസ് വിവരം മറച്ചുവെച്ചതിന് സമൻസ്രാജിക്ക് പിന്നാലെ ഫട്നാവിസിന് അടുത്ത കുരുക്ക്, ക്രിമിനൽ കേസ് വിവരം മറച്ചുവെച്ചതിന് സമൻസ്

പണം വേണ്ട ഉള്ളി മതിയെന്ന് മോഷ്ടാക്കള്‍; ട്രക്കില്‍ കയറ്റിയച്ച 22 ലക്ഷം രൂപയുടെ ഉള്ളിയും കൊള്ളയടിച്ചു

ജാര്‍ഖണ്ഡില്‍ തന്ത്രം മാറ്റി ബിജെപി; എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടയില്ല.. പിന്നില്‍

English summary
Atal Bihari Vajpayee had created Jharkhand,congress created hurdles says sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X