കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാരണാസിയെ ഇളക്കി മറിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മോദി,തിങ്ങി നിറഞ്ഞ് ജനം' യഥാര്‍ത്ഥ്യം

  • By
Google Oneindia Malayalam News

മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ 2014 ല്‍ വാരണാസിയില്‍ കൂറ്റന്‍ ഭൂരിപക്ഷത്തിലായിരുന്നു മോദിയും വിജയിച്ച് കയറിയത്. എന്നാല്‍ ഇത്തവണ മോദി പ്രഭാവം ഇല്ലെന്ന് മാത്രമല്ല സ്വന്തം മണ്ഡലമായ വാരണാസിയില്‍ മോദിക്കെതിരെ ഭരണ വിരുദ്ധ വികാരവും ശക്തമാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മോദി വിരുദ്ധത മണ്ഡലത്തില്‍ കൂടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

<strong>രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം</strong>രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വാരണാസിയിലെ മോദി പ്രഭാവം എന്തെന്ന് വ്യക്തമാക്കി ആയിരങ്ങള്‍ അണി നിരന്ന ഒരു റാലി എന്ന പേരില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മോദിയെത്തിയപ്പോള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അതിന്‍റെ യാഥാര്‍ത്ഥം ഇതാണ്

 ആകാംഷയേറ്റി വാരണാസി

ആകാംഷയേറ്റി വാരണാസി

1991 മുതല്‍ 2014 വരെ ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വാരണാസി.. 2014ല്‍ ആണ് മോദി ആദ്യമായി വാരണാസിയില്‍ മത്സരിക്കാന്‍ എത്തിയത്.

 ഇത്തവണയും

ഇത്തവണയും

എതിര്‍ സ്ഥാനാര്‍ത്ഥിയായ അരവിന്ദ് കെജരിവാളിനേക്കാള്‍ മൂന്നരലക്ഷത്തിലധികം ഭൂരിപക്ഷം. കെജരിവാളിന് ലഭിച്ചതാകട്ടെ വെറും രണ്ട് ലക്ഷത്തിലധികം വോട്ടുകളും.

 ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

എന്നാല്‍ ഇത്തവണ മോദിയെ സംബന്ധിച്ച് എളുപ്പമല്ല കാര്യങ്ങള്‍. ഭരണവിരുദ്ധ വികാരവും ഗംഗാ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാണ്. മോദിയുടെ ജനസമ്മിതി മണ്ഡലത്തില്‍ കുറഞ്ഞെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശക്തമായി വാദിക്കുന്നുമുണ്ട്.

 പ്രതിപക്ഷ പ്രചരണം

പ്രതിപക്ഷ പ്രചരണം

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വീഡിയോ ഉപയോഗിച്ച് ഈ പ്രചരണത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ പേജുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ അത്തരത്തില്‍ ഉള്ളതായിരുന്നു.

 നാമനിര്‍ദ്ദേശ പത്രിക

നാമനിര്‍ദ്ദേശ പത്രിക

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന മോദിയും അദ്ദേഹത്തിന്‍റെ റാലിയിലെ ജനപങ്കാളിത്തവും നോക്കൂ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

 വീഡിയോ

വീഡിയോ

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ 68,000 ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു. മോദിക്കൊപ്പം അമിത് ഷായും വീഡിയോയില്‍ ഉണ്ട്.

 അമിത് ഷായും

അമിത് ഷായും

ശക്തമായ സുരക്ഷയിലാണ് ഇരുവരും പ്രചരിക്കുന്ന റാലിയില്‍ നടന്ന് നീങ്ങുന്നത്. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഇരുവരും പൂക്കളാല്‍ അലങ്കരിച്ച ഒരു വാഹനത്തിന് പിറകിലായാണ് നടക്കുന്നതെന്ന് തെളിയും.

 പൊളിച്ചടുക്കി

പൊളിച്ചടുക്കി

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അന്ത്യയാത്രയുടെ വീഡിയോയാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ആള്‍ട്ട് ന്യൂസ് ആണ് വ്യാജ വീഡിയോയും പ്രചരണവും പൊളിച്ചടുക്കിയിരിക്കുന്നത്.

 സമര്‍പ്പിച്ചിട്ടില്ല

സമര്‍പ്പിച്ചിട്ടില്ല

വാരണാസിയില്‍ ഇതുവരെ മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. ഏപ്രില്‍ 26 നാകും അദ്ദേഹം മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

 പൊടിപാറും

പൊടിപാറും

മെയ് 19 ന് അവസാന ഘട്ടത്തിലാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മോദിക്കെതിരെ പ്രിയങ്ക ഗന്ധിയെത്തുമോയെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
Atal Bihari Vajpayee’s funeral procession viral as PM Modi filing nomination papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X