സബർമതിയ്‌ക്ക് കുറുകേ അടൽ നടപാലം; മനോഹരമെന്ന് മോദി; ഉദ്ഘാടനം ഇന്ന്; അറിയാം പ്രത്യേകതകൾ
ന്യൂഡൽഹി: അഹമ്മദാബാദിലെ സബർമതി നദിയുടെ ഇരുകരുകളും തമ്മിൽ ബന്ധിപ്പിക്കുന്ന 300 മീറ്റർ നടപ്പാത അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നടപ്പാത മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പാലത്തിന് സവിശേഷമായ രൂപകൽപ്പനയാണുള്ളത്. എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പാലം അലങ്കരിച്ചിട്ടുണ്ട്. അടൽപാലം മനോഹരമല്ലേ എന്നാണ് ചിത്രങ്ങളും വീഡിയോവും പങ്കിട്ട് പ്രധാനമന്ത്രി ചോദിച്ചത്.
പ്രധാനമന്ത്രി മോദി തന്റെ ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി ആണ് പാലത്തിന്റെ ചിത്രം പങ്കുവെച്ചത്. 'അടൽ പാലം അതിമനോഹരമായി കാണുന്നില്ലേ!' എന്ന ചോദ്യത്തോടെയായിരുന്നു പാലത്തിന്റെ ചിത്രം പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കെുവെച്ചത്."സബർമതി നദീതീരത്തിന്റെ മാതൃകാപരമായ നാഴികക്കല്ല്!" പാലത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

കാൽനടയാത്രക്കാർക്ക് മാത്രമായുള്ള പാലം നദിയുടെ പടിഞ്ഞാറുള്ള പൂന്തോട്ടത്തെയും കിഴക്കുള്ള കലാ സാംസ്കാരിക കേന്ദ്രത്തെയും കൂട്ടിച്ചേർക്കും. ഈ പാലം മൾട്ടി ലെവൽ കാർ പാർക്കിങ്ങിലേക്കും ഇരു കരകളിലെയും വിവിധ പൊതു വികസനങ്ങളെയും ബന്ധിപ്പിക്കും.

സബർമതി റിവർ ഫ്രണ്ടിൽ സംഘടിപ്പിക്കുന്ന ഖാദി ഉത്സവിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7,500 ഖാദി കരകൗശല വിദഗ്ധർ ഒരേ സമയം ചർക്ക നൂൽക്കുന്ന ചടങ്ങും ഖാദി ഉത്സവിൽ നടക്കും.
ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

കാൽനടയാത്രക്കാർക്ക് മാത്രമുള്ള 'അടൽ പാലം' സബർമതി നദിയിലെ ഒരു കാൽനടപ്പാലമാണ്, ഇത് എല്ലിസ് പാലത്തിനും സർദാർ പാലത്തിനും ഇടയിലാണ് നിർമ്മിച്ചിരിക്കുന്നത്. - കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും എൽഇഡി ലൈറ്റിംഗും ഉള്ള ഈ ഐക്കണിക് പാലത്തിന് ഏകദേശം 300 മീറ്റർ നീളവും മധ്യത്തിൽ 14 മീറ്റർ വീതിയുമുണ്ട്.

2600 മെട്രിക് ടൺ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. - പാലത്തിന്റെ മേൽക്കൂര വർണ്ണാഭമായ ഫാബ്രിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, റെയിലിംഗ് ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഫുഡ്-ഓവർ ബ്രിഡ്ജ് നദീതീരത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള പൂന്തോട്ടത്തെയും കിഴക്കേ അറ്റത്ത് വരാനിരിക്കുന്ന കലാ സാംസ്കാരിക കേന്ദ്രത്തെയും ബന്ധിപ്പിക്കുന്നു.- കാൽനടയാത്രക്കാർക്ക് പുറമേ, സൈക്കിൾ യാത്രക്കാർക്കും ഈ പാലം ഉപയോഗിച്ച് ഗതാഗതം ഒഴിവാക്കി നദി മുറിച്ചുകടക്കാൻ കഴിയും.ജലാശയത്തിന്റെ മധ്യത്തിൽ നിന്ന് നദീതീരത്തെ കാണാൻ ആളുകൾക്ക് കഴിയും.












Click it and Unblock the Notifications