Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൽ സേതുവിൽ നിന്ന് ടോളിനത്തിൽ കിട്ടിയത് 13.95 കോടി രൂപ; സെൽഫി വഴി പിഴയായി ലഭിച്ചത് 12 ലക്ഷം രൂപ

അടൽ സേതുവിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ടോളിനത്തിൽ ഇതുവരെ കിട്ടിയത് 13.95 കോടി രൂപ. അടൽ സേതു വഴി കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങളാണ്. വാഹനങ്ങളിൽ 7.97 ലക്ഷവും കാറുകളാണ്. ഒരു ദിവസം ശരാശരി 27100 വാഹനങ്ങൾ പാലം ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

ദിവസം ശരാശരി 40000 വാഹനങ്ങൾ പാലം ഉപയോ​ഗിക്കുമെന്നാണ് കണക്കായിരുന്നതെങ്കിലും വാണിജ്യ വാഹനങ്ങൾ അധികം പാലം ഉപയോ​ഗിക്കാത്തതിനാലാണ് ലക്ഷ്യം കൈവരിക്കാതിരുന്നത് എന്ന് മുംബൈ മെട്രോപൊളിറ്റൻ റീൻ ഡെവലപ്മെന്റ് അതോറിറ്റി ( എം എം ആർ ഡി എ) കമ്മീഷണർ സഞ്ജയ് മുഖർജി പറഞ്ഞു. പുറത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പാലത്തെക്കുറിച്ച് അറിയില്ലെന്നും ക്രമേണ ഇതറിയുന്നതോടെ കൂടുതൽ വാണിജ്യ വാഹനങ്ങൾ പാലം ഉപയോ​ഗിച്ച് തുടങ്ങും എന്നാണ് വിലയിരുത്തുന്നത്.

atal

നിർമാണത്തിലിരിക്കുന്ന സെവ്രി വർളി കണക്ടർ ​ഗതാ​ഗ​ഗത്തിന് തുറന്നുകൊടുക്കുന്നതോടെ പാലത്തിലൂടെയുള്ള ​ഗ​താ​ഗതം കൂടും. കണക്ടറിന്റെ 65 ശതമാനം ജോലികൾ പൂർത്തിയായി, പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നുളള എതിർപ്പ് കാരണം ജോലികൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് സഞ്ജയ് മുഖർജി പറഞ്ഞു.

പാലത്തിലൂടെ ഒരു ഭാ​ഗത്തേക്ക് ഉള്ള യാത്രയ്ക്ക് കാറിന് 250 രൂപയും ഇരുഭാ​ഗത്തേക്കുമായി 300 രൂപയുമാണ് ​ടോൾ. സെവ്രി - ശിവാജ് ന​ഗർ ദൂരത്തിന് 200 രൂപയും ശിവാജി ന​ഗർ ​ഗാവൻ ദൂരത്തിന് ഒരു ഭാ​ഗത്തേക്ക് 50 രൂപയും തിരിച്ചുവരുന്നത് കൂടിച്ചേർത്ത് 75 രൂപയആണ് ടോൾ നിരക്ക്. ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങളെ പാലത്തിലേക്ക് കടക്കുന്നതിന് 25 മീറ്റർ മുമ്പ് തന്നെ തിരിച്ചറിയും ഇങ്ങനെയുള്ള വാഹനങ്ങളെ ഓട്ടോ മാറ്റിക് ബാരിക്കേഡ് തടഞ്ഞുനിർത്തി ചലാൻ നൽകും.

അതേ സമയം അടൽ സേതുവിൽ വാഹനം നിർത്തി സെൽഫി എടുത്തതിന് 1612 പേർക്ക് പിഴ ഇട്ടു, അടൽ സേതു കടൽപ്പാലത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചിരിക്കെ പാലത്തിൽ വാഹനം നിർത്തി സെൽഫി എടുത്ത 1612 പേർക്ക് മുംബൈ പോലീസും നവി മുംബൈ പോലീസും പിഴ ചുമത്തി. പിഴ ചുമത്താൻ തുടങ്ങിയതോടെ പാലത്തിൽ വണ്ടി നിർത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്.

പിഴയായി ആകെ 12.11 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിൽ 10.99 ലക്ഷം രൂപ നവി മുംബൈ പോലീസും 1.12 ലക്ഷം രൂപ മുംബൈ പോലീസുമാണ് പിരിച്ചത്. 22 കിലോ മീറ്റർ ദൈർഘ്യമുള്ള പാലത്തിൽ പട്രോളിം​ഗ് നടത്തുക നവി മുംബൈ പോലീസിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ നവി മുംബൈ ഭാ​ഗത്ത് മാത്രമാണ് ഇപ്പോൾ പട്രോളിം​ഗ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+