വിദ്യാഭ്യാസമില്ലാത്ത നേതാക്കള്‍ പരാമര്‍ശം: വിവാദങ്ങള്‍ക്ക് കജോളിന്റെ മറുപടി, 'പറഞ്ഞത് ഇത്രമാത്രം..'
മുംബൈ: കഴിഞ്ഞ ദിവസം രാഷ്ട്രീയ നേതാക്കളെ കുറിച്ച് നടി കജോള്‍ പറഞ്ഞ ഒരു പരാമര്‍ശം വലിയ വിവാദമായിരുന്നു. രാജ്യത്ത് വേഗത്തില്‍ മാറ്റങ്ങള്‍ വരാത്തതിന് കാരണം വിദ്യാഭ്യാസവും ശരിയായ വീക്ഷണവും ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ കാരണമാണ് എന്നായിരുന്നു കജോള്‍ പറഞ്ഞത്. ദി ട്രയല്‍ എന്ന തന്റെ പുതിയ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി ദി ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കജോളിന്റെ പ്രതികരണം
ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വന്തം കരിയറിന് വേണ്ടി സ്കൂളില്‍ നിന്ന് ഡ്രോപ്പ് ഔട്ടായ കജോള്‍ രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ നിലവാരത്തെ അളക്കുന്നത് വിരോധാഭാസമാണ് എന്നായിരുന്നു പലരുടേയും കമന്റ്. ഇപ്പോഴിതാ വിവാദത്തില്‍ തന്റെ മൗനം ഭേദിച്ച് കജോള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കജോളിന്റെ പ്രതികരണം.

വിദ്യാഭ്യാസം എന്നത് വീക്ഷണം ലഭിക്കാന്‍ ഉപകരിക്കുന്ന ഒന്നാണെന്നും ഇന്ത്യയെ പോലെ ഒരു രാജ്യത്തിലെ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നത് എന്നുമായിരുന്നു കജോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 'നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മാറ്റമുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ സ്ഥാനാണ് ഉള്ളത്. നിര്‍ഭാഗ്യവശാല്‍ വിഭ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്,' എന്നായിരുന്നു കജോളിന്റെ വാക്കുകള്‍.
ഇതായിരുന്നു വിവാദമായത്. ഇതിലാണ് വിശദീകരണവുമായി കജോള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അവരില്‍ ചിലരുടെ വിദ്യാഭ്യാസ പശ്ചാത്തലമില്ലായ്മയെ ചൂണ്ടിക്കാണിച്ചതും അവരെ ഇകഴ്ത്താന്‍ ഉദ്ദേശിച്ചല്ലെന്ന് കജോള്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാന്‍ ഒരു കാര്യം പറയുക മാത്രമാണ് ചെയ്തത് എന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്ന ചില മികച്ച നേതാക്കള്‍ നമുക്കുണ്ട് എന്നും കജോള്‍ ട്വീറ്റ് ചെയ്തു. അതേസമയം കജോളിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നും അക്കാര്യം ചൂണ്ടിക്കാട്ടിയതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു ചിലര്‍ ചോദിച്ചത്. അതേ അഭിമുഖത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ചും കജോള്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണെന്നാണ് കജോള്‍ അഭിപ്രായപ്പെട്ടത്. സുപര്ണ് വര്‍മ സംവിധാനം ചെയ്യുന്ന ദി ട്രയല്‍ ജൂലൈ 14 മുതലാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീം ചെയ്യുന്നത്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയുടെ റോള്‍ ആണ് കജോള്‍ അവതരിപ്പിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications