മഹാകുംഭമേളയ്ക്ക് പിന്നാലെ പുരി രഥ യാത്രക്ക് എത്തുന്നവർക്കും സേവനമൊരുക്കാൻ അദാനി ഗ്രൂപ്പ്
മഹാകുംഭമേളയിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് സൗജന്യ സേവനം ഒരുക്കിയതിന് പിന്നാലെ
ഒഡീഷയിലെ പുരിയിൽ നടക്കുന്ന രഥയാത്രയിലെ തീർത്ഥാടകർക്കും സഹായങ്ങളൊരുക്കാൻ അദാനി ഗ്രൂപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ആഘോഷമാണ് പുരി രഥോത്സവം. 26 മുതൽ ജുലൈ എട്ട് വരെയാണ് രഥോത്സവം നടക്കുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളെത്തിക്കാനുള്ള ശ്രമങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
40 ലക്ഷത്തോളം ദീർത്ഥാടകർക്ക് സൗജന്യ ഭക്ഷണം, വെള്ളം, കൂടാതെ തീർത്ഥാടകർക്കും അധികൃതർക്കും പോഷകസമൃദ്ധമായ ആഹാരം, പാനീയം എന്നിവ നൽകുന്ന കൗണ്ടറുകൾ, കുടിവെള്ള കൗണ്ടറുകൾ, പുരി ബീച്ച് ലൈഫ് ഗാർഡ് മഹാസംഘയിൽ നിന്നുള്ള ലൈഫ് ഗാഡുകൾക്ക് വേണ്ടിയുള്ള സഹായങ്ങൾ, ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നവർക്കുള്ള സഹായങ്ങൾ, അധികൃതർക്കും വളണ്ടിയർമാർക്കും സൗജന്യ ടീഷർട്ട്, മുനിസിപ്പൽ ജീവനക്കാർക്കുള്ള ഫ്ലൂറസെന്റ് സുരക്ഷാ ജാക്കറ്റുകൾ, ഉദ്യോഗസ്ഥർക്കും ഭക്തർക്കും ജാക്കറ്റുകൾ, റെയിൻകോട്ടുകൾ, തൊപ്പികൾ, കുടകൾ എന്നിവയാണ് അദാനി ഗ്രൂപ്പ് ഒരുക്കുക. പുരി ജില്ലാ ഭരണകൂടം, ഇസ്‌കോൺ, പ്രാദേശിക വളണ്ടിയർ ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് അദാനി ഗ്രൂപ്പ് സൗകര്യങ്ങൾ ഒരുക്കുന്നത്.

ഗ്രാമീണ ആരോഗ്യ സംരക്ഷണം, സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, അവിടുത്തെ ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ എന്നിവയ്ക്കായി വർഷങ്ങളായി അദാനി ഗ്രൂപ്പ് ഒഡീഷയിൽ പ്രവർത്തിച്ച് വരികയാണ്. ഇന്ത്യയുടെ ദീർഘകാല ആത്മീയ, പൊതു പാരമ്പര്യങ്ങളുടെ ഭാഗമായാണ് പുണ്യ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളെ ഗ്രൂപ്പ് നോക്കിക്കാണുന്നത്.
അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് എല്ലായപ്പോഴും അടിസ്ഥാന സൗകര്യ വികസനങ്ങളും വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിൽ നേരിട്ട് ഇടപെടുക എന്നത് കൂടിയാണ്. അതും ഒരു സ്പോൺസർ എന്ന നിലക്കല്ല, മറിച്ച് സേവകൻ എന്ന നിലയിലാണ്. ഈ വർഷം ആദ്യം നടന്ന 45 ദിവസം നീണ്ട മഹാ കുംഭമേളയിൽ ഇസ്കോൺ, ഗീതാ പ്രസ് എന്നിവയുമായി സഹകരിച്ച് ഭക്ഷണ വിതരണം അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പ് നടത്തിയിരുന്നു. ജനുവരി 21-ന് ചെയർമാൻ ഗൗതം അദാനി നേരിട്ട് കുംഭമേളയിൽ പങ്കെടുക്കുകയും ചെയ്തു. സാമൂഹിക സേവനം എന്നത് എത്രത്തോളം അവിഭാജ്യമാണെന്ന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.
മഹാ കുംഭമേള വലിയ തോതിലുള്ളതാണെങ്കിൽ, രഥയാത്ര എന്നത് അടുപ്പവും ബന്ധവും കാണിക്കുന്നതാണ്. കുംഭമേളയെ അപേക്ഷിച്ച് പുരിയിൽ എതുന്ന തീർത്ഥാടകർ കുറവായിരിക്കും. എന്നാൽ തീർത്ഥാടകരുടെ ആത്മീയതയും ഈർജവും ഒട്ടും കുറവല്ല. രഥയാത്രയിലെ പ്രവർത്തനത്തിലൂടെ സേവനങ്ങൾ ഉറപ്പാക്കുക മാത്രമല്ല അദാനി ഗ്രൂപ്പ് ചെയ്യുന്നത്. മറിച്ച് ഇന്ത്യൻ സംസ്കാരം, സമൂഹം, പരിചരണം എന്നിവയിൽ വേരൂന്നിയ വികസന ദർശനത്തെ പിന്തുണയ്ക്കുക കൂടിയാണ് ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപേ തന്നെ പ്രദേശത്തുള്ളവരുമായി ചേർന്നുള്ള ആസൂത്രണങ്ങൾ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഗ്രൂപ്പ് അംഗങ്ങളോ, പ്രാദേശികരായിട്ടുള്ളവരോ ആണ് അദാനി ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുന്ന വളണ്ടിയർമാർ.നിർവഹണത്തിന് നേതൃത്വം നൽകുന്നത് ദീർഘകാലമായുള്ള അദാനി കോർഡിനേറ്റർമാരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications