കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന ഇന്ധനവിലയില്‍ ഇടിവ്, പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവ്

  • By Desk
Google Oneindia Malayalam News

ദില്ലി: വിമാന ഇന്ധന വിലയില്‍ വന്‍ ഇടിവ്. പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ കുറഞ്ഞിരിക്കയാണ് വിമാന ഇന്ധന വില. വിലയില്‍ 14.7 ശതമാനം കുറവ് വന്നിരിക്കയാണ്. ഇതോടെ ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂയല്‍ എന്ന വിമാന ഇന്ധനം ചെട്രോള്‍ ഡീസലിനേക്കളും വില കുറഞ്ഞിരിക്കയാണ്. 9990 രൂപയായിരുന്നു എടിഎഫിന്റെ കിലോലിറ്റര്‍ വിലയാണ് 14 ശതമാനം കുറഞ്ഞ് 8327.83 രൂപയായത്.

വയനാട്ടില്‍ വ്യാഴാഴ്ച വ്യാപാരികള്‍ കടകള്‍ തുറക്കും; നഷ്ടം സംഭവിക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ്

ആദ്യമായാണ് എടിഎഫ് നിരക്ക് ഇത്രയധികം കുറയുന്നത്. ഇന്ധനവിലയില്‍ ആശ്വാസകരമായ കുറവ് വരുന്നത് നഷ്ടത്തില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വലിയ ആശ്വാസമാകുകയാണ്. പെട്രോള്‍ ഡീസലിനേക്കാളും വില കുറവുള്ള എടിഎഫ് പൊതുവിതരണ കേന്ദ്രത്തിന് പുറമേ വില്ക്കുന്ന മണ്ണെണ്ണയെക്കാള്‍ വില കുറവാണ്. ഒരു ലിറ്റര്‍ പെട്രോളിന് 68.65 രൂപ നിരക്ക് വരുമ്പോള്‍ വിമാന ഇന്ധന്തതിന് 58.06 മാത്രമാണ് ലിറ്ററിന് ഈടാക്കുന്നത്.

Flight

ദില്ലിയിലെ ഡീസല്‍ നിരക്ക് ലിറ്ററിന് 62.66 രൂപയാണ്. ഏറ്റവും തിരക്കുള്ള വിമാനത്താവളമുളള മുംബൈയില്‍ 58017 രൂപയാണ് എടിഎഫിന്റെ കിലോലിറ്റര്‍ വില.പ്രൈദേശിക നികുതിക്കനുസരിച്ച് വില വിവിധ നഗരങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും.

English summary
ATF price cut down up to 14 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X