Get Updates
Get notified of breaking news, exclusive insights, and must-see stories!

ആതിഖ് അഹമ്മദിന്റെയും അഷ്‌റഫിന്റെയും കൊലപാതകം: ഉന്നത ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി യോ​ഗി

ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എന്നിവരുൾപ്പെടെ യുപി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ശക്തമായ പോലീസ് സുരക്ഷയ്‌ക്കിടയിൽ ആതിഖും അഷ്‌റഫും കൊലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് വൃത്തങ്ങൾ പറയുന്നു.

വൈദ്യപരിശോധനയ്ക്ക് ആയി കൊണ്ടുംപോകും വഴിയായിരുന്നു ആതിഖും സഹോദരനും കൊല്ലപ്പെടുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുനന്നു വെടിയുണ്ടകൾ വന്നത്. ക്ലോസ് റേഞ്ചിൽ നിന്നാണ് ആതിഖ് അഹമ്മദിന് നേരെ വെടിയുണ്ടകൾ വന്നതെന്നാണ് പറയുന്നത്. ഒന്നോ രണ്ടോ ആൾക്കാർ ആതിഖിനും സഹോദരവും നേരെ വെടി വെയ്ക്കുകയായിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വരുന്ന വിവരം.

yogi31

വെടി വെച്ചവരെ പിടിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട് എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. മാധ്യമപ്രവർത്തകർ എന്ന് വ്യാജേനയാണ് കൊലയാളികൾ എത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൊലയാലികൾ ഉപയോഗിച്ചുവെന്നു കരുതുന്ന ബൈക്ക് പിടിച്ചെടുത്തതായും പറയുന്നു. ഫൊറൻസിക് സംഘം ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിഎം സഞ്ജയ് കുമാർ ഖത്രി, സിപി രമിത് ശർമ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം ആതിഖിന്റെ മകനും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതിയാണ് ആസാദ്. കൂട്ടുപ്രതി ഗുലാമും ഏറ്റുമുട്ടലിൽ മരിച്ചു. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ പ്രതികളായ ആസാദും ഗുലാമും ഒളിവിലായിരുന്നു. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റമുട്ടലിലാണ് ഇവർ മരിച്ചതെന്ന് സ്‌പെഷൽ അഡീഷനൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.

ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ ഭാര്യ ജയ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആതിഖ്, സഹോദരൻ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. മകന്റെ മരണത്തിന് പിന്നാലൊയണ് ഇപ്പോൾ ഈ സംഭവം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+