പൊലീസുകാരെ സാക്ഷിയാക്കി വെടിവയ്പ്പ്; യുപിയില്‍ നിരോധനാജ്ഞ, 3 പ്രതികള്‍ കസ്റ്റഡിയില്‍
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം പിയും യു പിയിലെ ഏറ്റവും വലിയ ഗുണ്ടാത്തലവനുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധാനാജ്ഞ പ്രഖ്യാപിച്ചു. കൊല നടന്ന പ്രയാഗ് രാജില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും കൊല്ലപ്പെടുന്നത്.
മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ഒരാള്‍ ആതിഖിന്റെ തലയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് ചേര്‍ത്ത് തോക്കുപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആതിഖ് വെടിയേറ്റതിന് പിന്നാലെയാണ് സാഹോദരന്‍ അഷ്‌റഫിനും വെടിയേല്‍ക്കുന്നത്. സംഭവത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിലിയിടങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേര്‍ യു പി പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവവും. 2005ലെ ബി എസ് പി എം എല്‍ എ രാജു പാല്‍ വധക്കേസിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഉമേഷ് പാല്‍ വധക്കേസിലും അതിഖ് അഹമ്മദ് പ്രതിയായിരുന്നു.
സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ആതിഖിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങള്‍ യു പി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ലവ്‌ലേഷ് തിവാരി, സണ്ണി. അരുണ്‍ മൗര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ എത്തിയതെന്ന് കരുതുന്ന രണ്ട് മോട്ടോര്‍ സൈക്കിളും പൊലീസ് ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് വീണ് ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. പ്രയാഗ് രാജിലും കാണ്‍പൂരിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, എന്‍ സി ആര്‍ ന്യൂസ് എന്ന പേരില്‍ വ്യാജ മൈക്കും ഐ ഡിയും ഉപയോഗിച്ചാണ് കൊലയാളികള്‍ ഇവരുടെ സമീപത്ത് എത്തിയത്. ഗുണ്ടാത്തലവനായ ആതഖ് അഹമ്മദിന്റെ പേരില്‍ നൂറിലധികം കേസുകളാണുള്ളത്. സഹോദരന്റെ പേരില്‍ 57 കേസുകളുണ്ട്. ആതിഖിന് ഐ എസ് ഐയുമായും ലഷ്‌കറെ തയിബയുമായും ബന്ധമുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications