എടിഎം ആക്രമണം, ആന്ധ്ര കൊലയാളി?
ബാംഗ്ലൂര്‍: എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവത്തിലെ പ്രതി ആന്ധ്ര സ്വദേശിയായ കൊലപാതകിയെന്ന് സംശയം. ആന്ധ്രയില്‍ സമാനമായ രീതിയില്‍ എടിഎം കൗണ്ടറില്‍ വച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്. ആന്ധ്രയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ എടിം കാര്‍ഡ് ഉപയോഗിച്ച വ്യക്തിക്കും ബാംഗ്ലൂരില്‍ യുവതിയെ ആക്രമിച്ച വ്യക്തിക്കും രൂപ സാദൃശ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്.

2013 നവംബര്‍ 10 നാണ് ആന്ധ്രയില്‍ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ യുവതിയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. അനന്തപുര്‍ ജില്ലയിലെ ധര്‍മാവരം എന്ന സ്ഥലത്തായിരുന്നു സംഭവം. പ്രമീള എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണും അക്രമി തട്ടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു എടിഎം കൗണ്ടറില്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ഡ് അക്രമി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.
ധര്‍മാവരത്ത് എടിഎം കൗണ്ടറിലെ അക്രമി ധരിച്ചത് പോലുള്ള വസ്ത്രവും ബാഗും തന്നെയാണ് ബാംഗ്ലൂരിലെ അക്രമിക്കും ഉണ്ടായിരുന്നത്. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ആന്ധ്രയിലെ കൊലപാതകം കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആണ് ബാംഗ്ലൂരില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥ ആക്രമിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആന്ധ്രയില്‍ നിന്ന് കൊല നടത്തി രക്ഷപ്പെട്ട പ്രതി തന്നെയായിരിക്കും ബാംഗ്ലൂരിലെ കവര്‍ച്ചക്കും പിറകിലും എന്ന സംശയം ബലപ്പെടുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications