കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം ആക്രമണം, ആന്ധ്ര കൊലയാളി?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവത്തിലെ പ്രതി ആന്ധ്ര സ്വദേശിയായ കൊലപാതകിയെന്ന് സംശയം. ആന്ധ്രയില്‍ സമാനമായ രീതിയില്‍ എടിഎം കൗണ്ടറില്‍ വച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്. ആന്ധ്രയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ എടിം കാര്‍ഡ് ഉപയോഗിച്ച വ്യക്തിക്കും ബാംഗ്ലൂരില്‍ യുവതിയെ ആക്രമിച്ച വ്യക്തിക്കും രൂപ സാദൃശ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്.

ATM Attack

2013 നവംബര്‍ 10 നാണ് ആന്ധ്രയില്‍ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ യുവതിയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. അനന്തപുര്‍ ജില്ലയിലെ ധര്‍മാവരം എന്ന സ്ഥലത്തായിരുന്നു സംഭവം. പ്രമീള എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണും അക്രമി തട്ടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു എടിഎം കൗണ്ടറില്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ഡ് അക്രമി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.

ധര്‍മാവരത്ത് എടിഎം കൗണ്ടറിലെ അക്രമി ധരിച്ചത് പോലുള്ള വസ്ത്രവും ബാഗും തന്നെയാണ് ബാംഗ്ലൂരിലെ അക്രമിക്കും ഉണ്ടായിരുന്നത്. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ആന്ധ്രയിലെ കൊലപാതകം കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആണ് ബാംഗ്ലൂരില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥ ആക്രമിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആന്ധ്രയില്‍ നിന്ന് കൊല നടത്തി രക്ഷപ്പെട്ട പ്രതി തന്നെയായിരിക്കും ബാംഗ്ലൂരിലെ കവര്‍ച്ചക്കും പിറകിലും എന്ന സംശയം ബലപ്പെടുന്നു.

English summary
A CCTV footage has been found in Kadiri in Andhra Pradesh which shows a man who resembles the Bangalore ATM attacker. The man is seen wearing the same shirt and is seen carrying the same bag as the accused did on the day of crime in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X