Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം ആക്രമണം;മൊബൈല്‍ ആന്ധ്രക്കാരന്റെ കയ്യില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എടിഎം സെന്ററില്‍ ആക്രമിച്ച കേസില്‍ പോലീസിന് നിര്‍ണായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്‍ ബാങ്ക് മാനേജറായ ജ്യോതി ഉദയ് ആണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ബാംഗ്ലൂര്‍ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ജ്യോതിയുടെ മൊബൈല്‍ ഫോണുമായി ഒരു ആന്ധ്ര പ്രദേശ് സ്വദേശിയാണ് ബാംഗ്ലൂര്‍ പോലീസിന്റെ പിടിയില്‍ ആയിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ATM Attack

സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന അബുസറി(മസ്ദൂര്‍)നെ ആണ് പോലീസ് പിടികൂടിയത്. നവംബര്‍ 20 ന് രാത്രി എട്ട് മണിയോടെ ഒരാളെത്തിയാണ് ഈ മൊബൈല്‍ ഫോണ്‍ തനിക്ക് വിറ്റതെന്നാണ് അബുസര്‍ പറയുന്നത്. 2000 രൂപയാണ് വന്ന ആള്‍ ആവശ്യപ്പെട്ടതെങ്കിലും 500 രൂപക്ക് കച്ചവടം ഉറപ്പിക്കുകായിരുന്നുവെന്നും അബുസര്‍ പറഞ്ഞു. അബുസറിന് ഫോണ്‍ വിറ്റ ആള്‍ തന്നെയായിരിക്കും ജ്യോതിയെ ആക്രമിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതിയെ പിടിക്കാനാകാത്തതില്‍ ബാംഗ്ലൂര്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്കിങ് വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് അന്വേഷണം വൈകുവാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.

പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 08022942583, 08022942222, 9480801101, 9480801106 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്നും ബാംഗ്ലൂര്‍ പോലീസ് ആവശ്യപ്പെടുന്നു.

ജ്യോതിക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ബാംഗ്ലൂരിലെ എല്ലാ എടിഎം സെന്ററുകളിലും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. നവംബര്‍ 24 ന് നാല് മണിക്ക് മുമ്പായി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത ബാങ്കുകളുടെ എടിഎം സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+