കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 രൂപ ചോദിച്ചാല്‍ 70,000 തരും!!! എടിഎമ്മിന്‍റെ വിശാലമനസ്കത നാട്ടുകാരെ പണക്കാരാക്കി!

നാട്ടുകാരെ ഉദാരമായി സഹായിച്ച് രാജസ്ഥാന്‍ എടിഎം. 3500 രൂപ ചോദിച്ചയാള്‍ക്ക് 70,000 രൂപ നല്‍കി. എടിഎമ്മിന്‍റെ നോട്ട് വര്‍ഷം തകരാറിനെ തുടര്‍ന്ന്.

  • By Gowthamy
Google Oneindia Malayalam News

ജയ്പൂര്‍: കാശ് ചോദിച്ചാല്‍ പിശുക്കു കാണിക്കുന്ന നാട്ടിലെ എടിഎമ്മുകളെയാണ് നമുക്ക് പരിചയം. എന്നാല്‍ ഉദാരമായി പണം നല്‍കി നാട്ടുകാരെ മുഴുവന്‍ സഹായിക്കുന്ന ഒരു എടിഎം ഉണ്ട്, അങ്ങ് രാജസ്ഥാനില്‍. എടിഎമ്മിന്റെ ഉദാര സംഭാവന സ്വീകരിച്ച് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരില്‍ പലരും.

ജയ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മാണ് പണം ആവശ്യപ്പെടുന്നവരെ കൈ അയച്ച് സഹായിച്ചു കൊണ്ടിരിക്കുന്നത്. തോങ്ക് സ്വദേശിയായ ജിതേഷ് ദിവാകര്‍ എന്നയാള്‍ക്ക് 3500 രൂപ ആവശ്യപ്പെട്ടപ്പോള്‍ 70,000 രൂപയാണ് എടിഎം നല്‍കിയത്.

atm

ഇക്കാര്യം ദിവാകര്‍ ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം ബാങ്കുകാര്‍ അറിയുന്നത്. ദിവാകറിനു മുമ്പ് പണം എടുത്തവര്‍ക്ക് കൂടുതല്‍ തുക ലഭിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ കിട്ടിയ തുകയുമായി സ്ഥലംവിട്ടെന്നാണ് സൂചനകള്‍. പത്തിലധികം പേര്‍ക്ക് കൂടുതല്‍ പണം ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

ദിവാകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ അധികൃതര്‍ എടിഎമ്മിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. 6.76 ലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. നൂറു രൂപ നോട്ടുകളുടെ സ്ഥാനത്ത് 2000 രൂപ വന്നതാണ് തകരാറിന് കാരണമെന്നാണ് വിവരങ്ങള്‍.

സാധാരണ രീതിയില്‍ 100 രൂപയുടെ സ്ഥാനത്ത് 2000 രൂപ വയ്ക്കാന്‍ കഴിയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് സംഭവിച്ചതെങ്ങനെയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. എടിഎമ്മില്‍ നിന്ന് അധിക പണം നേടിയവരെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

ആളുകള്‍ വരികയും പണമെടുത്ത് സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നത് കണ്ടതായി സമീപത്തെ കടകളിലുള്ളവരും പറയുന്നുണ്ട്.

English summary
The whir of the ATM machine sounded very reassuring for Jitesh Diwakar, a resident of Tonk in Rajasthan. But he was not prepared for what followed – an avalanche of cash for Diwakar who got Rs 70,000 in place of just Rs 3,500 he had typed in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X