ആവശ്യപ്പെടുന്നതിന്റെ ഇരട്ടി നല്‍കി എടിഎം; പണമെടുക്കാന്‍ തിക്കും തിരക്കും
സിക്കാര്‍: ആവശ്യപ്പെടുന്ന പണത്തിന്റെ ഇരട്ടി നല്‍കുന്ന എടിഎം മെഷീന്‍ ആണെങ്കില്‍ എന്തായിരിക്കും സംഭവക്കുക. മെഷീന്‍ തകരാര്‍മൂലം ഉപഭോക്താക്കള്‍ക്ക് ഇങ്ങനെ അധിക തുക നല്‍കിയത് രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ അജിത്ഗഡ് ഏരിയയിലെ ഒരു എടിഎം മെഷീനാണ്. ആക്‌സിസ് ബാങ്കിന്റെതാണ് മെഷീന്‍.
പ്രദേശവാസിയായ ഒരു ബാങ്ക് കസ്റ്റമര്‍ക്കാണ് മെഷീന്‍ ആദ്യമായി ആവശ്യപ്പെട്ടതിന്റെ ഇരട്ടി തുക നല്‍കിയത്. താന്‍ കൂടുതല്‍ പണത്തിനുവേണ്ടി ആവശ്യപ്പെട്ടോ എന്ന് തെറ്റിദ്ധരിച്ച ഉപഭോക്താവ് ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് തെറ്റിയത് മെഷീനാണെന്ന് വ്യക്തമായത്. ഇയാള്‍ തനിക്ക് അന്നേ ദിവസം പിന്‍വലിക്കാവുന്നതിന്റെ പരമാവധി പിന്‍വലിക്കുകയും ചെയ്തു.

അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞതോടെ കൂടുതല്‍ പേര്‍ പണം പിന്‍വലിക്കാന്‍ സ്ഥലത്തെത്തി. മാജിക് എടിഎമ്മിനെക്കുറിച്ചുള്ള കഥ പ്രചരിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വിവരമറിഞ്ഞ ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുള്ള ദൂരസ്ഥലത്തുള്ളവര്‍ പോലും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചു സ്ഥലംവിട്ടു.
ഇതിനിടെ സംഭവത്തെക്കുറിച്ച് ആരോ വിവരം നല്‍കിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മെഷീന്‍ അടച്ചുപൂട്ടുകയും ചെയ്തു. പോലീസില്‍ നിന്നാണ് ബാങ്കുകാര്‍ എടിഎം മെഷീന്റെ തകറാറിനെക്കുറിച്ച് അറിയുന്നത്. മെഷീന്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബാങ്കുകാര്‍. അന്നേ ദിവസം എടിഎം മെഷീനില്‍ നിന്നും പണം പിന്‍വലിച്ചവരുടെ ലിസ്റ്റും ബാങ്കുകാര്‍ തയ്യാറാക്കിക്കഴിഞ്ഞു. നഷ്ടപ്പെട്ടപണം ഇവരില്‍ നിന്നും ഇടാക്കുമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു.












Click it and Unblock the Notifications