കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; തൊഴിലുറപ്പില്‍ വന്‍ പ്രഖ്യാപനം, അധികമായി അനുവദിച്ചത് 40000 കോടി

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ അഞ്ചാംഘട്ടത്തിലെ പദ്ധതികള്‍ വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തൊഴിലുറപ്പ്, ആരോഗ്യം, വിദ്യഭ്യാസം, വാണിജ്യം, കമ്പനി നിയമങ്ങള്‍, വ്യവസായത്തിനുള്ള നടപടികള്‍ ക്രമീകരിക്കല്‍, പൊതുമേഖല സ്ഥാപനങ്ങളിലെ പരിഷ്കരണം, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഉണ്ടായത്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്താക്കി. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 69000 കോടിക്ക് പുറമെയാണ് ഇത്. 300 കോടി തൊഴില്‍ ദിനങ്ങള്‍ ഇത് വഴി അധികമായി സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. കുടിയേറ്റ തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് തൊഴില്‍ കിട്ടും.

dsa

പാക്കേജ് പ്രഖ്യാപിക്കുന്ന സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങല്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നത്തെ വാർത്താസമ്മേളനം തുടങ്ങിയത്. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത് കുടിയേറ്റ തൊഴിലാളികല്‍ക്ക് ട്രെയിന്‍ അനുവദിച്ചത്. അന്ത്യോദയ അന്ന യോജന, കിസാൻ കല്യാൺ യോജന, ജൻധൻ യോജന, ഉജ്വല യോജന എന്നീ പദ്ധതികൾ വഴി ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിച്ച കാര്യങ്ങളും ധനമന്ത്രി സൂചിപ്പിച്ചു.

നാലാംഘട്ട പ്രഖ്യാപനങ്ങളുടെ ഭാഗമായി. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയ എട്ട് മേഖലകളിലായിരുന്നു ഇന്നലെ പ്രഖ്യാപനം ഉണ്ടായത്. കൽക്കരി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടിയാണ് അനുവദിച്ചത്. കൽക്കരി മേഖലയിൽ വാണിജ്യവത്കരണം നടപ്പാക്കും. മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി; ബ്ലോക്കുകളില്‍ ലാബ്, ആരോഗ്യ മേഖല വെട്ടിത്തിളങ്ങുംജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി; ബ്ലോക്കുകളില്‍ ലാബ്, ആരോഗ്യ മേഖല വെട്ടിത്തിളങ്ങും

 8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!! 8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!

 അഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നു അഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നു

English summary
atma nirbhar bharat; 40000 core extra for mgnrega
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X