കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ രണ്ടാം ഘട്ട വിശദാംശങ്ങള്‍ വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാംഘട്ടത്തില്‍ ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളാണ് നടപ്പിലാക്കുന്നത്. കുടിയേറ്റ തൊഴിലാളികലുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ധനമമന്ത്രി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കും. അടുത്ത രണ്ട് മാസത്തേക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി നല്‍കും. കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്നതിനായില്‍ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

 nirmala

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ട് പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി. 25 ലക്ഷം പുതിയ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറ‍ഞ്ഞു. ഇതിനോടകം തന്നെ നാല്‍ ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ കിട്ടിയത് മൂന്ന് കോടി കര്‍ഷകര്‍ക്കാര്‍. നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കി.

പ്രവാസികള്‍ക്കായി ചരിത്ര ദൗത്യം; നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎംസിസിപ്രവാസികള്‍ക്കായി ചരിത്ര ദൗത്യം; നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎംസിസി

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണംയുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണം

English summary
Atma nirbhar bharat abhiyan:Nirmala Sitharaman's second tranche on economic revival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X