കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്, വൈകീട്ട് 4 ന് ധനമന്ത്രി മാധ്യമങ്ങളെ കാണും

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകീട്ട് വീണ്ടും മാധ്യമങ്ങളെ കാണും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഏഴുമ മേഖലകളിലായി 15 നടപടികളായിരുന്നു ആദ്യഘട്ടമായി ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നതായിരുന്നു ആദ്യ ഘട്ടത്തിലെ പ്രധാന പ്രഖ്യാപനം. വ്യക്തിയുടെ വരുമാനത്തില്‍നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു. 2021 മാര്‍ച്ച് 21 വരെയായിരിക്കും നിരക്കുകളിലെ ഇളവിന് പ്രാബല്യമുണ്ടാവുക. ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50000 കോടിയുടെ നേട്ടമുണ്ടാകും.

nirmala-sitharaman

Recommended Video

cmsvideo
Congress leaders take a dig at Modi’s announcement of ₹20-lakh-crore package | Oneindia Malayalam

പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി നല്‍കിയതായും മന്ത്രി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് രജിസ്ട്രേഷന് ആറു മാസം സമയം അനുവദിക്കും. പദ്ധികളുടെ പൂര്‍ത്തീകരണത്തിനും സമയം നീട്ടി നല്‍കി.

'ബിജെപി വെളുക്കാന്‍ തേച്ചത് പാണ്ടായി'; സിന്ധ്യക്കെതിരെ തോമര്‍ പക്ഷം, അവസരമാക്കാന്‍ കോണ്‍ഗ്രസ്'ബിജെപി വെളുക്കാന്‍ തേച്ചത് പാണ്ടായി'; സിന്ധ്യക്കെതിരെ തോമര്‍ പക്ഷം, അവസരമാക്കാന്‍ കോണ്‍ഗ്രസ്

 കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന

 ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും; ബിജെപിക്ക് വെല്ലുവിളി, തന്ത്രങ്ങള്‍ സജീവമാക്കി കമല്‍നാഥ് ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും; ബിജെപിക്ക് വെല്ലുവിളി, തന്ത്രങ്ങള്‍ സജീവമാക്കി കമല്‍നാഥ്

English summary
Atma nirbhar bharat abhiyan:Nirmala Sitharaman to address media at 4 pm again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X