കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാതുഖനനത്തിലും സ്വാകാര്യവല്‍ക്കരണം: 500 ധാതു കമ്പനികള്‍ ലേലത്തിന്

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ നാലാം ഘട്ടത്തിലെ പദ്ധതികള്‍ വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയ എട്ട് മേഖലകളിലാണ് ഇന്ന പ്രഖ്യാപനം ഉണ്ടായത്.

രാജ്യത്തെ ധാതു ഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. നടപടികള്‍ എളുപ്പത്തിലാക്കാന്‍ സംയോജിത ലേലത്തിന് നീക്കം. ര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും. ധാതു പര്യവേഷണം, ഖനനം, ഉല്‍പാദം എന്നീ മൂന്നു മേഖലകള്‍ക്ക് ഒറ്റ ലൈസന്‍സ് നല്‍കും. ലൈസന്‍സുകള്‍ കൈമാറുന്നതിനുള്ള അനുമതിയും നല്‍കും.

 nirmala-sitharaman

500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. ധാതുക്കളുടെ പട്ടിക തയ്യാറാക്കും. അലൂമിനിയം വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കല്‍ക്കരി ബോക്‌സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൽക്കരി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി അനുവദിച്ചതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് നടത്തിയ ആദ്യ പ്രഖ്യാപനം. കൽക്കരി മേഖലയിൽ വാണിജ്യവത്കരണം നടപ്പാക്കും. മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം ഉയര്‍ത്തി; 79 ശതമാനം വരെ... ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുംപ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം ഉയര്‍ത്തി; 79 ശതമാനം വരെ... ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും

 കൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; മേഖലയുടെ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; മേഖലയുടെ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

English summary
atma nirbhar bharat: Mineral mining to be eased says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X