കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിർഭർ ഭാരത് 3.0; കൊവിഡ് വാക്സിന് ഗവേഷണത്തിന് 900 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി; കൊവിഡ് വാക്സിൻ ഗവേഷണത്തിന് 900 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ പത്രസമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അതേസമം തുക കൊവിഡ് വാക്സിൻ ഗവേഷണത്തിന് മാത്രം ആയിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

വാക്സിൻ ഗവേഷണത്തിനും വികസനത്തിനും മാത്രമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച തുക. വാക്സിൻ തയ്യാറായി കഴിഞ്ഞ ശേഷമാകും വിതരണത്തിനുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുള്ളൂവെന്നും ധനമന്ത്രി പറ‍ഞ്ഞു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടുവൊടിഞ്ഞ സമ്പത്ത് വ്യവസ്ഥയുടെ ഉത്തേജനത്തിന് 29.87 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

 xnirmala-sitharaman22-1568964964-jpg-pagespeed-ic-0ndvca0gnt-1592479832.jpg -

പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നലക്ഷ്യത്തോടെ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയെന്ന പുതിയ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.ഒക്ടോബർ ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും.

Recommended Video

cmsvideo
മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

ടെലികോം, ഓട്ടോമൊബൈൽ അടക്കം പത്തു പ്രധാന മേഖലകൾക്ക് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 1.46 ലക്ഷം കോടിയാണ് അനുവദിച്ചത്. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീമും ധനമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ച് വരവ് നടത്തുകയാണെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

English summary
Atmanirbhar Bharat 3.0; Finance Minister announces Rs 900 crore for covid vaccine research
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X