കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിർഭർ ഭാരത് ദൌത്യത്തിൽ ആഗോള ക്ഷേമത്തിനുള്ള ദർശം ഉൾപ്പെടുന്നു: മോദി

Google Oneindia Malayalam News

ദില്ലി: ആഗോള ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ആത്മനിർഭർ ഭാരത് സ്വപ്ന സാക്ഷാത്കാരത്തിനായി ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം വർണ്ണിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ നിരവധി ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ സഹായത്തോടെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 സ്ഥിരനിക്ഷേപത്തിന്റെ നിരക്ക് വർധിപ്പിച്ച് എസ്ബിഐ: ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.9 ശതമാനം പലിശ സ്ഥിരനിക്ഷേപത്തിന്റെ നിരക്ക് വർധിപ്പിച്ച് എസ്ബിഐ: ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.9 ശതമാനം പലിശ

ആഗോളക്ഷേമത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ആത്മനിർഭർ ദർശനമാണ് രൂപപ്പെടുന്നത്. ഈ സ്വപ്നസാക്ഷാത്കാരത്തിനായി ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയും നിങ്ങളുടെ പിന്തുണ തേടുകയും ചെയ്യുന്നു. വൈശ്വിക് ഭാരതീയ വൈഗ്ന്യാനിക് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പരാർമശം. ഒക്ടോബർ രണ്ട് മുതൽ 31 വരെ നടക്കുന്ന വിദേശ- ഇന്ത്യൻ ഗവേഷകരുടെയും അക്കാദമീഷ്യൻമാരുടേയും ആഗോള ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

 narendra-modi-1586

അടുത്ത കാലത്തായി ഇന്ത്യ ബഹിരാകാശ രംഗത്ത് നിർണ്ണായക പരിഷ്കാരങ്ങളാണ് അവതരിപ്പിച്ചത്. ഇത് വ്യാവസായിക അക്കാദമിക രംഗങ്ങളിൽ ഒരുപോലെ അവസരങ്ങൾ നൽകുന്നുണ്ട്. ശാസ്ത്രം, ഗവേഷണം, നവീകരണം എന്നീ മേഖലകളെ നവീകരിക്കുന്നതിനായി മോദി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിയിൽ പരാമർശിച്ചു.

കർഷകരെ സഹായിക്കുന്നതിന് വേണ്ടി സർക്കാരിന് ഉന്നത ശാസ്ത്ര ഗവേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം പരിപോഷിപ്പിക്കുന്നതിനായി കാർഷിക ഗവേഷകർ ഗവേഷണം നടത്തിവരുന്നുണ്ട്. ഇപ്പോൾ ചെറിയ അളവ് പയറുവർഗ്ഗങ്ങൾ മാത്രമാണ് കയറ്റി അയ്ക്കുന്നത്. ഇന്ന് നമ്മുടെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം റെക്കോർഡ് ഉയരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായി വാക്സിൻ ഉൽപ്പാദിപ്പിക്കുന്നതിനായി സർക്കാർ പ്രോത്സാഹനം നൽകിവരികയാണെന്നും മോദി കൂട്ടിച്ചേർത്തു. 2014ൽ വികസിപ്പിച്ചെടുത്ത റോട്ടാവൈറസ് വാക്സിൻ ഉൾപ്പെടെ നാല് പുതിയ വാക്സിനുകളാണ് ഇന്ത്യയിൽ കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിലേക്ക് ചേർത്തിട്ടുള്ളത്.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ളവരെ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് ലോകത്തെമ്പാടുമുള്ള മനസ്സുകളുടെ സംഗമമായി മാറിയെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ഗവേഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ ചില നല്ല നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ ഉച്ചകോടി വളരെ ഫലപ്രദമാകുമെന്നാണ് ഞാൻ കരുതുന്നതെന്നും മോദി ഉച്ചകോടിയിൽ പങ്കെടുത്തവരോട് പറഞ്ഞു. ഉച്ചകോടിയുടെ ലക്ഷ്യം

English summary
'Atmanirbhar Bharat' Mission includes vision for global welfare, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X