റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ച് കേന്ദ്രം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച തൊഴില്‍ പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന പദ്ധതിയിലേക്ക് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചു. 22,810 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് പദ്ധതി വിഹിതത്തിന് അംഗീകാരം നല്‍കിയത്.

ഇപിഎഫ്ഓയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ പുതിയതായി ജോലി നല്‍കുന്നവരുടെ ഇപിഎഫ് വിഹിതം രണ്ട് വര്‍ഷം സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയാണിത്. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 ജൂണ്‍ വരെ നടത്തുന്ന നിയമനങ്ങളിലാണ് ഈ നയം പരിഗണിക്കുക. 58.5 ലക്ഷം തൊഴിലാളികള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് ഒന്നിന് ശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നതായിരിക്കും. കൊവിഡിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് റോസ്ഗാര്‍ യോജന പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications