• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നോട്ടിനായി നെട്ടോട്ടം അവസാനിക്കില്ല, അച്ചടിയില്ല.... കറന്‍സി പേപ്പറില്ലാതെ ആര്‍ബിഐ നട്ടംതിരിയുന്നു!!

ദില്ലി: നോട്ടുനിരോധന കാലത്താണ് രാജ്യം ആദ്യമായി നോട്ടില്ലാതായാല്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാവുമെന്ന് തിരിച്ചറിഞ്ഞത്. എടിഎമ്മിന് മുമ്പിലെ നീണ്ട ക്യൂ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. ഇന്ന് രാജ്യം വീണ്ടും അത്തരമൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. എടിഎമ്മുകള്‍ പലതും കാലിയായിരിക്കുകയാണ്. ആര്‍ക്കും പണം ലഭിക്കുന്നില്ല. സ്വന്തം പണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഉപയോക്താക്കള്‍.

ഇത് താല്‍ക്കാലിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും ഈ പ്രശ്‌നം തീരാന്‍ പോകുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തിയത് ഈ ദുരിതം അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നതിന്റെ മുന്നറിയിപ്പാണ്.

വേഗത്തില്‍ അച്ചടിക്കും

വേഗത്തില്‍ അച്ചടിക്കും

പല സംസ്ഥാനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ കിട്ടാനില്ല. എന്നാല്‍ ഇവ വേഗത്തില്‍ അച്ചടിച്ച് ഉപയോക്താക്കളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതൊക്കെ വെറും വീരവാദം മാത്രമാണ്. കറന്‍സിപ്പേപ്പറിന്റെ ക്ഷാമമാണ് ഇപ്പോള്‍ ആര്‍ബിഐ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയപ്രശ്‌നം. വിദേശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യക്കേറ്റ തിരിച്ചടി കറന്‍സി പേപ്പറിലും പ്രതിഫലിച്ചെന്നാണ് സൂചന. കറന്‍സിപ്പേപ്പറുകള്‍ ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം കറന്‍സി പേപ്പറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ശ്രമം ഇതുവരെ സാധ്യമായിട്ടില്ല. പലര്‍ക്കും കറന്‍സിപേപ്പര്‍ നിര്‍മിക്കാന്‍ താല്‍പര്യമില്ലെന്ന് സൂചനയുണ്ട്. സുരക്ഷാ ഭീഷണിയും അതോടൊപ്പമുണ്ട്.

നോട്ടുനിരോധനം തളര്‍ത്തി

നോട്ടുനിരോധനം തളര്‍ത്തി

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ നോട്ടുനിരോധനം കടുത്ത രീതിയില്‍ തളര്‍ത്തിയിരിക്കുകയാണ്. ഇത് നോട്ടിന്റെ കാര്യത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. എന്നാല്‍ ഉപയോക്താക്കളോട് ഇക്കാര്യം മറച്ച് വെച്ച് വമ്പന്‍ നുണകളാണ് ആര്‍ബിഐ തട്ടിവിടുന്നത്. താല്‍ക്കാലികമായി ഈ പ്രശ്‌നം പരിഹരിച്ചാലും അധികം വൈകാതെ എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാവാനാണ് സാധ്യത. പേപ്പര്‍ കറന്‍സിയുടെ ഇറക്കുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നോട്ടുനിരോധനത്തിന് ശേഷം 20000 ടണ്‍ പേപ്പര്‍ ഇന്ത്യക്ക് നോട്ടടിക്കുന്നതിനായി ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനൊപ്പം ഇറക്കുമതിയിലെ പ്രതിസന്ധി കൂടെ വന്നതോടെ നോട്ട് ലഭിക്കുക എന്നത് ഉപയോക്താക്കള്‍ക്ക് ദുഷ്‌കരമാണ്.

ഉത്സവസീസണ്‍ ചതിച്ചു

ഉത്സവസീസണ്‍ ചതിച്ചു

നോട്ടുക്ഷാമത്തിന് കാരണം ഉത്സവസീസണ്‍ ആണെന്ന ആര്‍ബിഐയുടെ വാദം രസകരമാണ്. ഇത്രയധികം കുറഞ്ഞ നോട്ടുകളുമായിട്ടാണോ ബാങ്കുകളും എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ആവശ്യത്തിന് പണം ഉണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ നാല് നോട്ടടി പ്രസുകളിലും തുടര്‍ച്ചയായി നോട്ടടിക്കുന്നുണ്ടെന്ന് ആര്‍ബിഐ പറയുന്നു. എന്നാല്‍ 25000 ടണ്‍ കറന്‍സിപ്പേപ്പറുകള്‍ ഇപ്പോഴത്തെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടത്. ഇത് ആര്‍ബിഐയുടെ കൈവശമില്ല. പിന്നെങ്ങനെ പ്രതിസന്ധി പരിഹരിക്കുമെന്ന ചോദ്യത്തിന് ആര്‍ബിഐക്ക് മറുപടിയുമില്ല. നിലവില്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധിയുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം പണം പിന്‍വലിച്ച ഏരിയകള്‍ ഏതാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആര്‍ബിഐ ഇപ്പോള്‍.

ബാങ്കുകള്‍ പ്രതിസന്ധിയില്‍

ബാങ്കുകള്‍ പ്രതിസന്ധിയില്‍

എടിഎമ്മുകളില്‍ പണം വളരെ പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബാങ്കുകള്‍ എല്ലാം ആശങ്കയിലാണ്. വേണ്ടത്ര നോട്ടുകള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും പുതിയ നോട്ടുകള്‍ ആര്‍ബിഐ തന്നിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൈവിട്ടുപോവുമെന്ന് അവര്‍ പറയുന്നു. അതേസമയം നോട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആര്‍ബിഐ പറയുന്നു. ഹൈദരബാദില്‍ ഇപ്പോഴും പിന്‍വലിക്കലിന് പരിധിയുണ്ടെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. അതേസമയം ഇത്ര വലിയ പ്രതിസന്ധിയില്‍ ഇതുവരെ മറുപടി പറയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. താല്‍ക്കാലിക പ്രശ്‌നം മാത്രമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വാദം. പെട്ടെന്ന് പണത്തിന് ആവശ്യം വന്നതാണ് എടിഎമ്മുകള്‍ കാലിയാവാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ 45000 കോടി രൂപയുടെ കറന്‍സികളാണ് അധികമായി പിന്‍വലിക്കപ്പെട്ടതെന്ന് സൂചനയുണ്ട്.

ഇറക്കുമതി ചതിച്ചു...

ഇറക്കുമതി ചതിച്ചു...

ഇന്ത്യയില്‍ കറന്‍സി പേപ്പറിന്റെ ഇറക്കുമതിയാണ് ഏറ്റും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. നോട്ടുനിരോധനത്തിന് മുമ്പ് വെറും 3500 ടണ്‍ കറന്‍സി പേപ്പറാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മൊത്തം ആവശ്യത്തിന്റെ നാലിലൊന്ന് മാത്രമാണിത്. നോട്ടുനിരോധനത്തിന് ശേഷം ഒരു കാര്യവും നോക്കാതെ പെട്ടെന്നാണ് നോട്ടടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സമയത്ത് 17.5 ലക്ഷം കോടിയുടെ കറന്‍സികളായിരുന്നു അചടിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ പകുതി പോലും അടിച്ചിട്ടില്ലെന്നാണ് സൂചന. വിപണിയില്‍ വേണ്ടത്ര നോട്ടില്ലാത്തത് സര്‍ക്കാരിന്റെ തലതിരിഞ്ഞ പ്രവര്‍ത്തികള്‍ കൊണ്ടായിരുന്നു. ആയിരത്തിന്റെ കറന്‍സികള്‍ ഇതുവരെ വിപണിയിലെത്തിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അടിക്കുന്നത് വൈകുന്നതും കാര്യമായ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം അഞ്ഞൂറിന്റെ നോട്ടുകള്‍ക്കാണ് കടുത്ത ക്ഷാമമുള്ളത്. മൊത്തം അടിക്കേണ്ട നോട്ടുകളില്‍ എട്ടുലക്ഷംകോടി നോട്ടുകള്‍ അഞ്ഞൂറിന്റേതാ4ണ്. ഏഴുലക്ഷം കോടി നോട്ടുകള്‍ ആയിരത്തിന്റേതാണ്.

ആവശ്യത്തിന് നോട്ടുകള്‍ വിപണിയിലും ബാങ്കുകളിലുമുണ്ട്; 'അസാധാരണം', അന്വേഷിക്കുമെന്ന് ജെയ്റ്റ്ലി!

2500 കോടി ഓരോ ദിവസവും!! നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍; എടിഎം കാലിയാകാന്‍ കാരണം ഇതാണ്

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍ കുരുക്കില്‍, മറുപടിയുമായി ലക്ഷ്മി സുബ്രഹ്മണ്യന്‍

English summary
ATMs run dry as RBI runs short of currency paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more