• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിന്റെ നാട്ടില്‍ നിന്ന് അമിത് ഷായ്ക്കും യോഗിക്കും വിമര്‍ശനം!..മറുപടിയുമായി ഇന്ത്യ; പുതിയ വിവാദം

ദില്ലി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ പറ്റി നിരീക്ഷിക്കുന്ന അമേരിക്കന്‍ കമ്മിഷനായ യുഎസ്‌സിഐആര്‍എഫാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകത്ത് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയും ചെയ്തു. പാകിസ്ഥാന്‍, ചൈന, ഉത്തരകൊറിയ, ബര്‍മ, ഇറാന്‍, സൗദി അറേബ്യ, താജിക്‌സ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഇന്ത്യയോടൊപ്പം പട്ടികയിലുള്ളത്. കേന്ദ്ര ആഭ്യനന്തരമന്ത്രി അമിത്ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുനെതിരെ ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..

ഇന്ത്യയും പട്ടികയില്‍

ഇന്ത്യയും പട്ടികയില്‍

2004ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ പട്ടികയില്‍ എത്തുന്നത്. മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് ആ രാജ്യത്തെ ഭരണകൂടങ്ങള്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളെയാണ് കമ്മിഷന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയാണ് ഭരണകൂടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപരോധം

ഉപരോധം

മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളാകുന്നത് സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ ആണെങ്കില്‍ അവര്‍ക്കെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് മതസ്വാതന്ത്ര്യം തകര്‍ക്കപ്പെടുന്ന നയങ്ങള്‍ രൂപികരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീങ്ങളാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത്ഷായ്ക്ക് വിമര്‍ശനം

അമിത്ഷായ്ക്ക് വിമര്‍ശനം

കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ അമിത് ഷായുടെ പരാമര്‍ശം, സിഎഎ പ്രക്ഷോഭകാരികളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടണമെന്ന യോഗി ആദിത്യനാഥിന്റെ പരമാര്‍ശം എന്നിവയിലാണ് കമ്മിഷന്റെ വിമര്‍ശനം. പൗരത്വനിയമ ഭേദഗതിയും അതിനെ തുടര്‍ന്നുണ്ടായ കലാപവും റിപ്പോര്‍ട്ടില്‍ പ്രതിബാധിക്കുന്നുണ്ട്. കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മറുപടിയുമായി ഇന്ത്യ

മറുപടിയുമായി ഇന്ത്യ

അതേസമയം, കമ്മിഷന്റെ ഈ റിപ്പോര്‍ട്ടിന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. തെറ്റിദ്ധരിപ്പിക്കല്‍ പുതിയ തലത്തില്‍ എത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് നല്‍കിയ മറുപടി. ഈ റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം തള്ളിയിട്ടുണ്ട്. സ്വന്തം കമ്മിഷണര്‍മാരെ പോലും വിശ്വാസത്തിലെടുക്കാന്‍ കമ്മീഷനായിട്ടില്ല. ഈ സംഘടനയ്ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇക്കാര്യം അനുസരിച്ചാണ് ഇതിനെ പരിഗണിക്കുകയെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

cmsvideo
  Americans choose to stay in India | Oneindia Malayalam
  പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

  പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

  അതേസമയം ഇന്ത്യയെ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതിനെ കമ്മിഷനിലെ അംഗങ്ങള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ട്. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഭരണകൂടസമഗ്രാധിപത്യം വാഴുന്ന ഉത്തരകൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളെ പോലെയല്ല ഇന്ത്യ. ഇക്കാര്യങ്ങളാണ് എതിര്‍പ്പ് അറിയിച്ചവര്‍ ഉന്നയിച്ചത്.

  English summary
  Atrocities against minorities increasing in India says US Religious Freedom Panel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X