ഹൈദരാബാദില്‍ നിന്നും ഐസിസില്‍ ചേരാന്‍ പോയ 3 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
നാഗ്പൂര്‍: ഹൈദരാബാദില്‍ നിന്നും ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ പോയ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. അഫ്ഗാനിസ്ഥാനിലേയ്ക്ക് പോകാന്‍ നാഗ്പൂര്‍ ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിയ്ക്കാന്‍ ഒരുങ്ങവെയാണ് മൂന്ന് യുവാക്കളും അറസ്റ്റിലായത്.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എടിഎസ്)ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ ഐസിസില്‍ ചേരാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തെലങ്കാന എടിഎസ് മഹാരാഷ്ട്ര എടിഎസിനെ വിവരം അറിയിക്കുകയായിരുന്നു. നാഗ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പൊലീസും ഭീകര വിരുദ്ധ സംഘവും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ തെലങ്കാന എടിഎസിന് കൈമാറി.

20നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് വിദ്യാര്‍ഥികളും ഇവരുടെ പേര് വിവരം രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്. ഹൈദരാബാദില്‍ നിന്നും റോഡ് മാര്‍ഗം നാഗ്പൂരിലെത്തുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇവിടെ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ശ്രീനഗറിലേയ്ക്കും തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കും പോകാനായിരുന്നു പദ്ധതി. വിദ്യാര്‍ഥികളെ കാണാതായ വിവരം വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.












Click it and Unblock the Notifications