ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ഐസിസുകാരന്‍... ഇന്ത്യ സൂക്ഷിയ്ക്കണം
ജയ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഐസിസിലേയ്ക്കുള്ള റിക്രൂട്ട്മെന്റുകള്‍ നടക്കുന്നുണ്ട് എന്നത് ഇതിനകം തന്നെ തെളിഞ്ഞ സംഭവമാണ്. എന്നാല്‍ കാര്യങ്ങളുടെ ഗൗരവം നാം പ്രതീക്ഷിച്ചതിലും അപ്പുറത്താണെന്ന് കരുതേണ്ടി വരും.
ഐസിസ് ബന്ധത്തിന്റെ പേരില്‍, പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ ഗുര്‍ബര്‍ഗ സ്വദേശി മുഹമ്മദ് സിറാജ് എന്ന സിറാസുദ്ദീനാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ജയ്പൂരില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സേന ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ യുവാക്കളെ ഐസിസില്‍ ചേരാന്‍ ഇയാള്‍ സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ ഐസിസിന് ചോര്‍ത്തിക്കൊടുത്തതായും ആരോപണമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ യുവാക്കളെ ഐസിസിലേയ്ക്ക് അടുപ്പിയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ഇയാളുടെ ജയ്പൂരിലെ വീട്ടില്‍ നിന്ന് ചില രേഖകളും തീവ്രവാദ വിരുദ്ധ സേന കണ്ടെടുത്തിട്ടുണ്ട്. ഐസിസിന്റെ ഓണ്‍ലൈന്‍ മാഗസിന് ഇയാള്‍ സ്ഥിരമായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കാറുണ്ടത്രെ.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications