കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ഐസിസുകാരന്‍... ഇന്ത്യ സൂക്ഷിയ്ക്കണം

Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഐസിസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ട് എന്നത് ഇതിനകം തന്നെ തെളിഞ്ഞ സംഭവമാണ്. എന്നാല്‍ കാര്യങ്ങളുടെ ഗൗരവം നാം പ്രതീക്ഷിച്ചതിലും അപ്പുറത്താണെന്ന് കരുതേണ്ടി വരും.

ഐസിസ് ബന്ധത്തിന്റെ പേരില്‍, പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ISIS

കര്‍ണാടകയിലെ ഗുര്‍ബര്‍ഗ സ്വദേശി മുഹമ്മദ് സിറാജ് എന്ന സിറാസുദ്ദീനാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ജയ്പൂരില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സേന ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ യുവാക്കളെ ഐസിസില്‍ ചേരാന്‍ ഇയാള്‍ സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ ഐസിസിന് ചോര്‍ത്തിക്കൊടുത്തതായും ആരോപണമുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ യുവാക്കളെ ഐസിസിലേയ്ക്ക് അടുപ്പിയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ഇയാളുടെ ജയ്പൂരിലെ വീട്ടില്‍ നിന്ന് ചില രേഖകളും തീവ്രവാദ വിരുദ്ധ സേന കണ്ടെടുത്തിട്ടുണ്ട്. ഐസിസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ ഇയാള്‍ സ്ഥിരമായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കാറുണ്ടത്രെ.

English summary
A 30-year-old man allegedly working for banned organization ISIS was arrested by the Anti-Terrorist Squad. He was working as a marketing manager for Indian Oil Corporation in the city and was allegedly urging Muslim youths through social networking sites to join ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X