സിമി തീവ്രവാദികളുടെ കൈയ്യില്‍ ആയുധമില്ലായിരുന്നെന്ന് എടിഎസ് തലവന്‍; പോലീസ് കുഴപ്പത്തില്‍
ഭോപ്പാല്‍: മധ്യപ്രദേശ് പോലീസിനെ വെട്ടിലാക്കി ആന്റി ടെറിറിസ്റ്റ് സ്ക്വാഡ് ചീഫ് സഞ്ജീവ് ഷമിയുടെ വാര്‍ത്താ സമ്മേളനം. കഴിഞ്ഞദിവസം ഭോപ്പാല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൈയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓപ്പറേഷനില്‍ പങ്കെടുത്ത സഞ്ജീവ് ഷമി വ്യക്തമാക്കി.
സിമി തീവ്രവാദികളുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നെന്നും അവര്‍ വെടിവെച്ചപ്പോഴാണ് പോലീസ് തിരിച്ചു വെടിവെച്ചതെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞിരുന്നത്. മൂന്ന് പോലീസുകാര്‍ക്ക് ബുള്ളറ്റുകളേറ്റ് പരിക്കേറ്റെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പോലീസിന്റെ അവകാശവാദം തെറ്റാണെന്ന് സഞ്ജീവ് ഷമിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായി.

പോലീസും എടിഎസും സംയുക്തമായിട്ടായിരുന്നു തീവ്രവാദികള്‍ക്കെതിരെ ഓപ്പറേഷന് നടത്തിയിരുന്നത്. ഇതിന്റെ വീഡിയോയില്‍ തീവ്രവാദികളുടെ കൈയ്യില്‍ ആയുധങ്ങള്‍ ഇല്ലായിരുന്നെന്നും വ്യക്തമായിരുന്നു. സഞ്ജീവ് ഷമിയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും പോലീസ് വെട്ടിലായിരിക്കുകയാണ്.
എടിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പ്രതിപക്ഷം കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നുറപ്പായി. ദേശീയ തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളും സര്‍ക്കാരിന്റെ വെടിവെയ്പിനെതിരെ വരും ദിവസങ്ങളില്‍ പ്രതികരിക്കും. വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ഇതോടെ പുന:പരിശോധിക്കേണ്ടതായിവന്നേക്കാം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications