കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി തീവ്രവാദികളുടെ കൈയ്യില്‍ ആയുധമില്ലായിരുന്നെന്ന് എടിഎസ് തലവന്‍; പോലീസ് കുഴപ്പത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് പോലീസിനെ വെട്ടിലാക്കി ആന്റി ടെറിറിസ്റ്റ് സ്‌ക്വാഡ് ചീഫ് സഞ്ജീവ് ഷമിയുടെ വാര്‍ത്താ സമ്മേളനം. കഴിഞ്ഞദിവസം ഭോപ്പാല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൈയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓപ്പറേഷനില്‍ പങ്കെടുത്ത സഞ്ജീവ് ഷമി വ്യക്തമാക്കി.

സിമി തീവ്രവാദികളുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നെന്നും അവര്‍ വെടിവെച്ചപ്പോഴാണ് പോലീസ് തിരിച്ചു വെടിവെച്ചതെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. മൂന്ന് പോലീസുകാര്‍ക്ക് ബുള്ളറ്റുകളേറ്റ് പരിക്കേറ്റെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പോലീസിന്റെ അവകാശവാദം തെറ്റാണെന്ന് സഞ്ജീവ് ഷമിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായി.

simi

പോലീസും എടിഎസും സംയുക്തമായിട്ടായിരുന്നു തീവ്രവാദികള്‍ക്കെതിരെ ഓപ്പറേഷന്‍ നടത്തിയിരുന്നത്. ഇതിന്റെ വീഡിയോയില്‍ തീവ്രവാദികളുടെ കൈയ്യില്‍ ആയുധങ്ങള്‍ ഇല്ലായിരുന്നെന്നും വ്യക്തമായിരുന്നു. സഞ്ജീവ് ഷമിയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും പോലീസ് വെട്ടിലായിരിക്കുകയാണ്.

എടിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പ്രതിപക്ഷം കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നുറപ്പായി. ദേശീയ തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളും സര്‍ക്കാരിന്റെ വെടിവെയ്പിനെതിരെ വരും ദിവസങ്ങളില്‍ പ്രതികരിക്കും. വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ഇതോടെ പുന:പരിശോധിക്കേണ്ടതായിവന്നേക്കാം.

English summary
ATS chief contradicts Bhopal inspector general, says SIMI men were unarmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X