കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 സാക്ഷികളെ കൊന്ന കേസില്‍ ആശാറാം ബാപ്പുവിന്റെ അനുയായി അറസ്റ്റില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ആശാറാം ബാപ്പുവിന്റെ അനുയായിയെ ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി കാര്‍ത്തികിനെയാണ് അറസ്റ്റ് ചെയ്തത്. ആള്‍ദൈവം ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കിനും എതിരായ ബലാത്സംഗ കേസിലെ മൂന്ന് സാക്ഷികളെ വധിച്ച കേസിലാണ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് സ്വദേശിയായ കാര്‍ത്തിക് 2000 മുതല്‍ ആശാറാം ബാപ്പുവിന്റെ അനുയായിയാണ്. 2000 മുതല്‍ ദില്ലിയിലെ സത് സങ് ആശ്രമത്തില്‍ എത്തിയ കാര്‍ത്തിക് 2011 ജനുവരി 11നാണ് മൊട്ടേര ആശ്രമത്തിലെത്തിയത്.

Asaram bapu

ബലാത്സംഗകേസില്‍ സാക്ഷികളും ആശാറാം ബാപ്പുവിന്റെ സഹായികളുമായ അമൃത പ്രജാപതി, കൃപാല്‍ സിങ്, അഖില്‍ ഗുപ്ത എന്നവരാണ് വിവിധ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ടത്. 2014 ജൂണിലാണ് രാജ്‌കോട്ട് ക്ലിനിക്കില്‍ വച്ച് അമൃത് പ്രജാപതിക്ക് വെടിയേറ്റത്. 2015ല്‍ കൃപാല്‍ സിങിനും മറ്റൊരാള്‍ക്കും വെടിയേറ്റത്.

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ തന്റെ വീട്ടില്‍ വച്ചാണ് അഖില്‍ ഗുപ്തയ്ക്ക് വെടിയേറ്റത്. അഖില്‍ ഗുപ്ത ആശ്രമത്തിലെ പാചകക്കാരനായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റ് നാല് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ആയുധം ഉപയോഗിക്കുന്നതിനുള്ള പരിശീലനം കാര്‍ത്തികിന് ലഭിക്കാത്തുകൊണ്ട് മാത്രമാണ് നാലുപേര്‍ പരിക്കുകളോടെ രക്ഷപെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊലപാതകം നടത്തുന്നതിനായി ആശാറാമിന്റെ അനുയായികള്‍ 25 ലക്ഷം രൂപയാണ് സമാഹരിച്ച് ഇവര്‍ നല്‍കിയെന്നും പോലീസ് വെളിപ്പെടുത്തി. 17 നാടന്‍ തോക്കുകളും 94 വെടിയുണ്ടകളുമാണ് കൊലപാതകം നടത്തുന്നതിനായി ശേഖരിച്ചത്.

English summary
A West Bengal resident, who police claimed was behind the killing of three witnesses and four attempts to murder witnesses in rape cases lodged against self-styled godman Asaram and his son Narayan Sai, has been arrested by the Gujarat ATS and Ahmedabad Detection of Crime Branch in a joint operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X