യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കുന്നത് ലൈംഗിക അടിമകളോ,അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍!!!
ഔറംഗാബാദ്: ലൈംഗിക അടിമകളോടുള്ള ആകര്‍ഷണം മൂലമാണ് ഐസിസില്‍ ചേര്‍ന്നതെന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. ഐസിസ് ബന്ധമുണ്ടെന്ന് കണ്ടെത്തി മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റിലായ യുവാക്കളുടേതാണ് ഈ വെളിപ്പെടുത്തല്‍.
ആന്ധ്രപ്രദേശിലെ പര്‍ഭാനിയില്‍ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഡിപ്ലോമ എന്‍ജിനീയര്‍ നാസിര്‍ ഏലിയാസ് ഖാദിര്‍ അബൂബക്കല് യഫായ് ചൗഷിന് ഏഴ് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രാദേശിക ഘടകത്തിന്റെ തലവന്‍
അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള അന്വേഷണത്തില്‍ ഖാദിര്‍ ബിന്നിനെ ഐസിസ് പ്രാദേശിക ഘടകത്തിന്റെ തലവനായി നിയമിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ലൈംഗിക അടിമകള്‍
ഓണ്‍ലൈനില്‍ ലൈംഗിക അടിമകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഐസിസ് അനുഭാവികളുമായി ചങ്ങാത്തത്തിലായതെന്നാണ് നാസര്‍ പൊലീസിനോട് തുറന്നുപറഞ്ഞത്.

ഓണ്‍ലൈന്‍ ചാറ്റുകള്‍
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തയ്യാറാക്കിയ നാസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയുള്ള 3,632 പേജുള്ള കുറ്റപത്രത്തില്‍ ലൈംഗിക അടിമകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ സെര്‍ച്ചുകള്‍, ചാറ്റ് എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനിലുള്ള സംഭാഷണങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കപ്പെടുന്നുണ്ട്.

പ്രായവും സ്ത്രീകളും
നാസറും ഐസിസ് ഭീകരരുമായുള്ള ചാറ്റില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നതിനുള്ള മുഖ്യകാരണം ലൈംഗിക അടിമകളാണെന്ന് വ്യക്തമായിട്ടുണ്ട്. സ്തീകളെക്കുറിച്ച് അന്വേഷിച്ച ഇയാള്‍ അവരുടെ പ്രായം, സ്ഥലം, സൗന്ദര്യം എന്നിവയെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു.

ഓണ്‍ലൈനില്‍
നാല് മണിക്കൂറിലധികം ഐസിസിലെ ലൈംഗിക അടിമകളെക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ ഉപയോഗിച്ച നാസര്‍ ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും പരിശോധിച്ചിരുന്നു.

തിരിച്ചറിഞ്ഞത് ഭാര്യ
നാസറിന്റെ സ്വഭാവത്തിലുള്ള വ്യതിയാനം ആദ്യം തിരിച്ചറിഞ്ഞത് ഭാര്യയാണെന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ലാപ്പ്ടോപ്പിന് മുമ്പില്‍ ചെലവഴിക്കുന്ന നാസറിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടെന്ന് ഭാര്യയായിരുന്നു ബന്ധുക്കളെ അറിയിച്ചത്.

ലക്ഷ്യംവെയ്ക്കുന്നത് വിദ്യാസമ്പന്നരെ
വിദ്യാഭ്യാസമുള്ള മുസ്ലിം യുവാക്കളുള്പ്പെടെയുള്ളവരെയാണ് ഐസിസ് ലക്ഷ്യം വയ്ക്കുന്നത്. ഐസിസുമായി ബന്ധം പുലര്ത്തുന്നതോടെ ഇവരുടെ മാനസിക നിലയിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications