കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയ്ക്ക് കോപ്പിയടിച്ചോളൂ... ഉത്തരക്കടലാസിൽ 100 രൂപ വെക്കുക, പ്രിസിപ്പലിന്റെ ഉപദേശം ഇങ്ങനെ...

Google Oneindia Malayalam News

ലഖ്നൗ: അധ്യാപകർ എപ്പോഴും വിദ്യാർത്ഥികൾക്ക് നേർവഴി കാട്ടിക്കൊടുക്കേണ്ടവരാണ്. എന്നാൽ സ്കൂളിന്റെ വിജയ ശതമാനം കൂട്ടാൻ പലപ്പോഴും പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ജയിക്കാനുള്ള കുറുക്കു വഴികളും അധ്യാപകർ പറഞ്ഞുകൊടുക്കാറുണ്ട്. കോപ്പിയടിക്കണമെന്ന് അധ്യാപകർ ആരും തന്നെ വിദ്യാർത്ഥികൾക്ക് നിർദേശം നൽകാറില്ല. എന്നാൽ ഉത്തർപ്രപദേശിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശമാണ് എല്ലാവർക്കുമിടയിൽ ഞെട്ടലുളവാക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനായി പ്രിന്‍സിപ്പലും മാനേജരുമായ പ്രമീൺ മാളിന്റെ നിർദേശങ്ങളാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക. ഇത് വീണുപോകാതെ എങ്ങനെ വയ്ക്കണമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കുന്നുണ്ട്. അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിലാണ് പ്രിൻസിപ്പാളിന്റെ ഉപദേശം.

Jail

ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. തന്‍റെ സ്കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ല. ആരും ഭയപ്പെടേണ്ടെന്ന് പ്രവാൺമാൾ പറയുന്നു. രക്ഷിതാക്കള്‍ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസില്‍ കറന്‍സി നോട്ട് നൽകു്നതിനുമുള്ള നിർദേശം പ്രിൻഡസിപ്പൽ നൽകിയത്. പരീക്ഷാ ഹാളില്‍ കര്‍ശനമായ രീതിയില്‍ നിരീക്ഷണം നടക്കുന്നതിന് ഇടയില്‍ കോപ്പിയടിക്കുന്നതിനേക്കുറിച്ചും പ്രവീൺ മാൾ നിർദേശം നൽകുന്നുണ്ട്.

പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുതെന്നും പ്രിൻസിപ്പൽ പറയുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നു ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ തന്‍റെ സുഹൃത്തുക്കളാണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതിയെന്നും പ്രിവൻസിപ്പൽ ഉപദേശം നൽകുന്നു.

പ്രിന്‍സിപ്പലിന്റെ ഉപദേശം ശരിയാണെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതികരിക്കുന്നതായും വീഡിയോയില്‍ വ്യക്തമാകുന്നു. ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ അധ്യാപകർ കണ്ണടച്ച് മാർക്ക് നൽകുമെന്നും പ്രവീൺ മൾ വ്യക്തമാക്കുന്നു. 56 ലക്ഷം വിദ്യാര്‍ഥികളാണ് 10, 12 ക്ലാസുകളിലായി ഉത്തര്‍ പ്രദേശില്‍ ബോര്‍ഡ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രിൻസിപ്പൽ പ്രവീൺ‌ മാളിനെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Attach Rs 100 to your answer sheets’, school principal’s advice to students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X