Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസുകാരിയെ പീഡിപ്പിച്ച ഏഴാം ക്ലാസുകാരൻ പിടിയിൽ! സ്വകാര്യഭാഗങ്ങളിൽ വേദന സഹിക്കാൻ വയ്യാതെ....

അയൽവാസിയുടെ മകളായ നാലു വയസുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിലാണ് പതിനാലുകാരനെ പോലീസ് പിടികൂടിയത്.

ദില്ലി: നോയിഡയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 73ൽ താമസിക്കുന്ന പതിനാല് വയസുകാരനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

അയൽവാസിയുടെ മകളായ നാലു വയസുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിലാണ് പതിനാലുകാരനെ പോലീസ് പിടികൂടിയത്. ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവൈനൽ ഹോമിലേക്ക് അയച്ചു. ഫെബ്രുവരി 26 തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

 തിങ്കളാഴ്ച...

തിങ്കളാഴ്ച...

നോയിഡ സർഫാബാദിലെ സെക്ടർ 73ൽ താമസിക്കുന്ന 14കാരനാണ് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

 ജോലിക്ക് പോയി...

ജോലിക്ക് പോയി...

സംഭവ സമയത്ത് ഇരുവരുടെയും മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ ജോലിക്ക് പോയ സമയത്ത് നാലു വയസുകാരിയായ പെൺകുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴാം ക്ലാസുകാരനായ ആൺകുട്ടിയും സംഭവദിവസം സ്കൂളിൽ പോയിരുന്നില്ല.

മിഠായി...

മിഠായി...

നാലു വയസുകാരി വീട്ടിനുള്ളിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ആൺകുട്ടി മിഠായി കാണിച്ചാണ് പെൺകുട്ടിയെ വശീകരിച്ചത്. തുടർന്ന് സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.

വേദന...

വേദന...

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കളോട് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് മാതാവ് ആവർത്തിച്ച് ചോദിച്ചതോടെ നാലു വയസുകാരി എല്ലാം തുറന്നുപറഞ്ഞു.

പോലീസ്...

പോലീസ്...

പീഡനത്തിനിരയായ പെൺകുട്ടിയെ മാതാപിതാക്കൾ തിങ്കളാഴ്ച രാത്രി തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ഏഴാം ക്ലാസുകാരനെതിരെ പോലീസിൽ പരാതി നൽകുയും ചെയ്തു.

 ആശങ്കപ്പെടാനില്ല...

ആശങ്കപ്പെടാനില്ല...

രക്ഷിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായും, സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

അറസ്റ്റ്...

അറസ്റ്റ്...

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ചൊവ്വാഴ്ചയാണ് ഏഴാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 377, പോക്സോ വകുപ്പുകൾ പ്രകാരമാണ് 14കാരനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവൈനൽ ഹോമിലേക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+