കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിന് നേരെ നടന്ന അക്രമം; പ്രതികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, മുഖം നോക്കാതെ നടപടി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളെയും ദര്‍ഗ പൂജ ആഘോഷങ്ങള്‍ക്കു നേരെയും അക്രമം നടത്തിയര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി ബംഗ്ലാദേശ് സര്‍ക്കാര്‍. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ദര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രങ്ങളില്‍ നടന്ന അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന 22 ജില്ലകളില്‍ സൈനികന്മാരെ വിന്യസിപ്പിച്ചിരുന്നു. കോമിലയില്‍ നടന്ന സംഭവങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് അന്വേഷിക്കുന്നതെന്നും ഏത് മതത്തില്‍പെട്ടവരായാലും ആരെയും ഒഴിവാക്കില്ല അവരെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കും. ധാകേശ്വരി ക്ഷേത്ത്രതില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

oi

വിറ്റുതുലച്ചു എന്നൊക്കെ വെറുതേയങ്ങ് പറഞ്ഞു പോകാം; വിമർശനങ്ങളൊക്കെ കത്തിനശിക്കും; സുരേഷ് ഗോപിവിറ്റുതുലച്ചു എന്നൊക്കെ വെറുതേയങ്ങ് പറഞ്ഞു പോകാം; വിമർശനങ്ങളൊക്കെ കത്തിനശിക്കും; സുരേഷ് ഗോപി

സംഭവത്തെ കുറിച്ച് ഒരുപാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സാങ്കേദിക വിദ്യയുടെ കാലഘട്ടമാണിത്. അത്‌കൊണ്ട് തന്നെ സാങ്കേതിവിദ്യ ഉപയോഗിച്ച് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവരെയും പിടികൂടുമെന്നും ഹസീന പറഞ്ഞു. ദര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമത്തെ ഇന്ത്യ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദര്‍ഗ പൂജയുടെ ഭാഗമായി സ്ഥാപിച്ച കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ തകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കല്ലെറിഞ്ഞ് ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. ആള്‍കൂട്ടം വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴും വേട്ടയാടുന്ന ചിലരുടെ ചെയ്തികൾ.. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കും...ഇത് പ്രതീക്ഷയാണ്; വിനയൻഇപ്പോഴും വേട്ടയാടുന്ന ചിലരുടെ ചെയ്തികൾ.. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കും...ഇത് പ്രതീക്ഷയാണ്; വിനയൻ

ക്ഷേത്രങ്ങള്‍ തകര്‍ത്ത സംഭവവും, പൂജക്ക് നേരെ നടന്ന അക്രമവും അസ്വസ്ഥപെടുത്തുവെന്നാണ് ഇന്ത്യ പറഞ്ഞത്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഉടനടി സ്വീകരിച്ച നടപടികളെടുത്തുവെന്നും ഇന്ത്യ പറഞ്ഞതായി വിദേശ കാര്യമന്ത്രാലയം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേഷ് അധികാരികള്‍ ഹസിഗഞ്ചിലെ റാലികള്‍ നിരോധിച്ചിരുന്നു. നാല് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുമിളയില്‍ ദര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ധാക്കയില്‍ നിന്നുള്ള 100 കീലോമീറ്റര്‍ പരിധിക്കുള്ളിലാണ് അന്വേഷണം ആരംഭിച്ചത്. ദര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമത്തെ തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ഹസിഗഞ്ച്, തെക്ക് പടിഞ്ഞാറ് തീരദേശ ജില്ലയായ ഹാതിയലും, ബന്‍സഖാലിയിലും അക്രമം നടന്നു. സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ കണ്ടുമുട്ടിയിരുന്നു', ധീരസൈനികൻ വൈശാഖിനെ ഓർത്ത് മോഹൻലാൽ'ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ കണ്ടുമുട്ടിയിരുന്നു', ധീരസൈനികൻ വൈശാഖിനെ ഓർത്ത് മോഹൻലാൽ

കോമില ടൗണില്‍ ദുര്‍ഗ്ഗാപൂജ പന്തലിലാണ് അക്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ ചന്ദ്പൂരിലെ ഹാജിഗഞ്ച്, ചട്ടോഗ്രാമിലെ ബന്‍ഷ്ഖലി, കോക്‌സ് ബസാറിന്റെ പെകുവാ എന്നിവിടങ്ങളിലേക്ക് അക്രമസംഭവങ്ങള്‍ വ്യാപിക്കുകയായിരുന്നു. ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഇന്ത്യ ചോദിച്ചിരുന്നു. ഇതിന് പിന്നാീലെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കരുതെന്നും മന്ത്രി എംഡി ഫരീദുല്‍ ഹഖ് ഖാനും പറഞ്ഞു. മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമ സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ നിയമപ്രകാരം ശിക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭവത്തിന്റെ പശ്ചാതലത്തില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഇ്‌നനേവരെ കണ്ടിട്ടില്ലാത്തത സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്നാണ് ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ പ്രതികരിച്ചത്. ബംഗ്ലാദേശ് ഹിന്ദുക്കളുടെ കറുത്ത ദിവസം എന്ന് പറഞ്ഞാണ് ഈ ട്വീറ്റ്. ഈ വര്‍ഷത്തെ ഹിന്ദു പൂജ ദിവസം ഒരിക്കലും മറക്കില്ലെന്നും ട്വീറ്റില്‍ പറയുന്നു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Aluva Shiva Temple Partially Submerged As Heavy Rainfall Continues

English summary
vilence against temple in bengladesh; pm promised swift action to behind the attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X