കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത് കശ്മീരില്‍; പാകിസ്താന്‍ അല്ലെന്ന് പവാര്‍

Google Oneindia Malayalam News

മുംബൈ: ശത്രുവിനെ അവരുടെ വീട്ടിലെത്തി ആക്രമിച്ചുവെന്ന ബിജെപി പ്രചാരണത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത് കശ്മീരിലാണെന്നും പാകിസ്താന്‍ അല്ലെന്നും പവാര്‍ പറഞ്ഞു. സാംസ്‌കാരിക വര്‍ഗീയതയാണ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. ഒരു സമുദായം മറ്റൊന്നിനെതിരെ വരുന്നത് വന്‍ നാശത്തിന് കാരണമാകും. രാജ്യത്തിന്റെ സാമുഹിക ഐക്യം തകര്‍ക്കുമെന്നും പവാര്‍ ഓര്‍മിപ്പിച്ചു.

Pawar

ബിജെപിയും നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞ വിഷയമായിരുന്നു ബാലാക്കോട്ട് ആക്രമണം. പുല്‍വാമയില്‍ സൈന്യത്തിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്തുകയായിരുന്നു.

ഭീകരര്‍ക്ക് അവരുടെ വീട്ടില്‍ ചെന്ന് മറുപടി കൊടുത്തുവെന്നായിരുന്നു മോദിയുടെ പ്രചാരണം. എന്നാല്‍ മോദി പറയുന്നത് കള്ളമാണെന്നും കശ്മീരിലാണ് ആക്രമണം നടത്തിയതെന്നുമാണ് പവാന്‍ ആരോപിക്കുന്നത്.

ഫെബ്രുവരി 14നാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം ഉണ്ടായത്. 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച തികയുമ്പോള്‍ ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്

എന്നാല്‍ ഈ ആക്രമണങ്ങള്‍ തിരഞ്ഞെടുപ്പ് ലോക്‌സഭാ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ കാര്‍ ഗുജറാത്ത് രജിസ്‌സ്‌ട്രേഷനിലുള്ളതാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും നേരത്തെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല ആരോപിച്ചിരുന്നു.

English summary
Attack Against Terror Took Place in Kashmir, Not Pakistan: NCP Chief Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X