കബാലിയിലെ സൂപ്പര്‍ നായികയ്ക്ക് നേരെ നടന്നത്...!! അതും പട്ടാപ്പകല്‍ ഷൂട്ടിംഗ് സെറ്റില്‍..!!
തമിഴില്‍ അടുത്ത കാലത്തുണ്ടായ കലക്കന്‍ സൂപ്പര്‍താര ചിത്രങ്ങളിലൊന്നായ കബാലിയില്‍ രജനീകാന്തിനോളം ശ്രദ്ധിക്കപ്പെട്ടിരുന്നു മകലുടെ വേഷം ചെയ്ത ധന്‍സിക. നടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ അറിയാക്കഥകള്‍ പുറത്ത് വരുമ്പോള്‍ ധന്‍സികയ്ക്കും ഉണ്ട് അത്തരം ഒരു ദുരനുഭവം. അതും കേരളത്തില്‍ വെച്ച്.
Read Also: പൊക്കിള്‍ കാണിക്കാമോ..കൂടെക്കിടക്കാമോ..!! ഞരമ്പ് രോഗികള്‍ക്കുള്ള നടിയുടെ ചുട്ട മറുപടി ഇതാണ്..!!

കബാലിയില്‍ പ്രക്ഷകരെ ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങളാണ് രജനീകാന്തിനൊപ്പം ധന്‍സിക കാഴ്ച വെച്ചത്. ഈ സംഘട്ടനം ഒരു തവണ ധന്‍സികയ്ക്ക് ജീവിതത്തിലും പ്രയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. അതിങ്ങനെയാണ്.

കേരളത്തില്‍ ഒരു സിനിമാ ചിത്രീകരണത്തിന് എത്തിയതായിരുന്നു ധന്‍സികയും സംഘവും. വാഗമണ്ണില്‍ വെച്ചായിരുന്നു ധന്‍സിക അഭിനയിച്ച കാത്താടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്.

സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഒരു മദ്യപന്‍ ധന്‍സികയോട് മോശമായി പെരുമാറി. അയാളുടെ പെരുമാറ്റം നിലവിട്ടതോടെ ഷൂട്ടിംഗ് തന്നെ മുടങ്ങുമെന്ന നിലയിലായി കാര്യങ്ങള്‍.

പക്ഷേ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ല അഭ്യാസ മുറകള്‍ കയ്യിലുള്ള ആളാണ് ധന്‍സിക. ശല്യപ്പെടുത്താന്‍ എത്തിയ ആള്‍ താരത്തിന്റെ കയ്യിന്റെ ചൂട് നന്നായി അറിഞ്ഞാണ് മടങ്ങിപ്പോയത്.












Click it and Unblock the Notifications