കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി

Google Oneindia Malayalam News

മുംബൈ: റിബ്ലപ്പിക്ക് ചാനലില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു ചാനല്‍ മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതേതുടര്‍ന്ന് വലിയ പ്രതിഷേധമായിരുന്നു അര്‍ണബിനെതിരെ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്.

കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ ഛത്തീസ്ഗഢ് പോലീസ് അര്‍ണബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അര്‍ണബിനും ഭാര്യയ്ക്കുമെതിരെ ഇന്നലെ പുലര്‍ച്ചെ ആക്രമണം ഉണ്ടാവുന്നത്. ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന തന്നേയും ഭാര്യയേയും "കോണ്‍ഗ്രസ് ഗുണ്ട'കള്‍ വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുനെന്നാണ് അര്‍ണബ് അവകാശപ്പെടുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ബൈക്കിലെത്തിയ 2 പേര്‍

ബൈക്കിലെത്തിയ 2 പേര്‍

ചാനലില്‍ നിന്ന് ഭാര്യയോടൊപ്പം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നൊണ് അര്‍ണബ് പരാതിപ്പെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ കാറ്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും കുപ്പികള്‍ എറിയുകയും ചെയ്തു. കാറിന് മുകളിലേക്ക് കറുത്ത മഷി ഒഴിച്ചെന്നും അര്‍ണബ് പറയുന്നു.

പിന്നില്‍ കോണ്‍ഗ്രസ്

പിന്നില്‍ കോണ്‍ഗ്രസ്

തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്. 'ഇതിന് പിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈകള്‍ ഉണ്ട്. തനിക്കും കുടുംബത്തിനും നേരെയുള്ള ഏത് ആക്രമണത്തിനും സോണിയ ഗാന്ധി വ്യക്തിപരമായി ഉത്തരവാദിയാണ്. എൻ‌എം ജോഷി പോലീസ് സ്റ്റേഷനിൽ നേരിട്ടുപോയി ഞാന്‍ പരാതി നല്‍കും. തന്‍റെ പരാതിയില്‍ നടപടിയുണ്ടാകും'- അര്‍ണബ് പറഞ്ഞു.

ബിജെപിയും

ബിജെപിയും

അര്‍ണബിനെതിരായ ആക്രമണത്തില്‍ ബിജെപിയും കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തി. അര്‍ണബ് ആക്രമിക്കപ്പെട്ടത് കണ്ട് ഞെട്ടിപ്പോയെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ധ പ്രതികരിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്തിമാരുടെ പരസ്യ ഭീഷണികള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്നും നദ്ധ പറഞ്ഞു.

സങ്കടമുണ്ട്

സങ്കടമുണ്ട്

അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പരസ്യമായി ആക്രമിക്കപ്പെടുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. അഭിപ്രായ സ്വാതന്ത്രെ ചവിട്ടിമെതിക്കുന്ന കോണ്‍ഗ്രസിന്‍റെ മഹത്തായ പാരമ്പര്യം അവര്‍ ഇപ്പോഴും തുടരുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.

അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ അര്‍ണബിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയത്. സോണിയാ ഗാന്ധിക്ക് നേരെയുളള അര്‍ണബ് ഗോസ്വാമിയുടെ ആക്രമണം അത്യന്തം അപലപനീയമാണ്. അയാള്‍ക്ക് തലയ്ക്ക് സുഖമില്ലാതായിരിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. സ്വയം ലജ്ജം തോന്നണം അയാള്‍ക്ക്. ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ എക്കാലത്തേയും താഴ്ന്ന നിലവാരമാണോ-ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
Arnab Goswami claims Congress goons attacked him; 2 people arrested | Oneindia Malayalam
രണ്ടുപേര്‍ അറസ്റ്റില്‍

രണ്ടുപേര്‍ അറസ്റ്റില്‍

അതേസമയം, അര്‍ണബ് ഗോസ്വാമിയേയും ഭാര്യയേയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍എം ജോഷി മാര്‍ഗ് പൊലിസ് ഐപിസി 341, 504 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

 'നടുക്കടലില്‍' കുടുങ്ങി ആയിരക്കണക്കിന് മലയാളികള്‍ ; പുറത്തുകടക്കാന്‍ അമേരിക്ക കനിയണം 'നടുക്കടലില്‍' കുടുങ്ങി ആയിരക്കണക്കിന് മലയാളികള്‍ ; പുറത്തുകടക്കാന്‍ അമേരിക്ക കനിയണം

 ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും

English summary
Attack On Arnab Goswami: BJP Chief JP Nadda slams congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X