മധ്യപ്രദേശില്‍ മലയാളി വൈദികർ അടക്കമുള്ള സംഘത്തിന് നേരെ ആക്രമണം: പ്രതിഷേധം പാർലമെന്റിലും
ഭോപ്പാല്‍: മലയാളി വൈദികരുള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെ മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ച് ക്രൂരമായ ആക്രമണം. സ്ത്രീകൾ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നിൽവച്ച് വൈദികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നാണ് സംഘത്തിലുണ്ടായിരുന്ന മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറയുന്നത്.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടയിലാണ് വി എച്ച് പി പ്രവർത്തകരുടെ ആക്രമണമുണ്ടായത്. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമിക്കുകയുമായിരുന്നു.

വൈദികർക്ക് നേരേയുണ്ടായ ആക്രമണം പ്രതിപക്ഷം പാർലമെന്റില്‍ ഉന്നയിച്ചു. ജബല്‍പുര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. സി പി എം എംപിമാരായ വി ശിവദാസനും ജോണ്‍ ബ്രിട്ടാസും വിഷയത്തില്‍ രൂക്ഷ വിമർശനം ഉന്നയിച്ചു.
'ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരായി നടന്ന ക്രൂരമായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല - ഇത് ബിജെപിയുടെ വർഗീയ-വിദ്വേഷ അജണ്ടയുടെ ഭാഗമാണെന്നതിൽ ഒരു തർക്കവുമില്ല. വിദ്വേഷം പ്രചരിപ്പിച്ചും ആളുകളെ മതപരമായി വിഭജിച്ചുമാണ് ബി ജെ പി ഭരണം നടത്തുന്നത്. ദിനംപ്രതി സമാനമായ വാർത്തകളാണ് രാജ്യത്തുടനീളം പുറത്തു വരുന്നത്.' കെ സി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം 840-ലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രതിപക്ഷ എം പിമാർ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ, ഞങ്ങളെ നിശബ്ദരാക്കുകയും, അവസരം നിഷേധിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഞങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
നീതിക്കുവേണ്ടിയുള്ള പോരാട്ടം മാത്രമല്ല ഇത്; നമ്മുടെ രാജ്യത്തെ വിഭജിക്കാൻ ന്യൂനപക്ഷങ്ങളുടെ മേൽ അഴിച്ചുവിടുന്ന വ്യവസ്ഥാപിത വിദ്വേഷത്തിനെതിരായ പോരാട്ടം കൂടിയാണിത്. ഇന്ത്യയുടെ മതേതര ഘടനയ്‌ക്കെതിരായ ഈ ആക്രമണത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക തന്നെ വേണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications