Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി സൈനികനും, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ

Recommended Video

cmsvideo
    വീരമൃത്യു വരിച്ചതില്‍ മലയാളി സൈനികനും | Oneindia Malayalam

    ശ്രീനഗർ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറാണ് ഭീകരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി. 2001 ല്‍ സിആര്‍പിഎഫിസല്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

    ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 44 ആയി. 2016 ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദിന്‍റെ ഒപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യും വെടിവെച്ചു കൊന്നിരുന്നു. ഇതിന് തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

    231

    ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.

    അതേസമയം ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നും ധീരജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+