കർഷക നേതാവ് രാകേഷ് ടികായത്തിനെതിരെ ആക്രമണം; അക്രമികൾ ദേഹത്ത് മഷിയൊഴിച്ചു
ബംഗളൂരു; കർഷക നേതാവ് രാകേഷ് ടികായത്തിനെതിരെ ബം ഗളൂരുവിൽ ആക്രമണം. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവെ ഒരു സംഘം ആളുകൾ ഇദ്ദേഹത്തിന്റെ ദേഹത്ത് മഷി ഒഴിക്കുകയും മൈക്ക് ഉപയോ ഗിക്ക് ആക്രമിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ടികായത്ത് അനുകൂലികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ എത്തിയതോടെ സ്ഥലത്ത് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നാലെ വേദിയിലുണ്ടായിരുന്ന കസേരകൾ ഉപയോ ഗിച്ചും ആളുകൾ പരസ്പരം ആക്രമിച്ചു.
Recommended Video
കർണാടക കർഷക നേതാവ് പണം ചോദിച്ച് പിടിക്കപ്പെട്ട ഒരു സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാകേഷ് ടികായത്. വാർത്താ സമ്മേളനത്തിൽ വേറെയും കർഷക നേതാക്കൾ പങ്കെടുത്തിരുന്നു. ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തെ ബിജെപി സർക്കാർ വേദിയിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ടികായത്ത് ആരോപിച്ചു. "ഇവിടെ ലോക്കൽ പോലീസ് ഒരു സുരക്ഷയും നൽകിയിട്ടില്ല. ഇത് സർക്കാരുമായി ഒത്തുകളിച്ചാണ് ചെയ്തിരിക്കുന്നത്," അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐഓട് പറഞ്ഞു. അതേ സമയം കിസാൻ ഏക്താ മോർച്ച ടികായത്തിനെതിരായ മഷി ആക്രമണത്തെ അപലപിച്ച് രം ഗത്ത് വന്നു.

"ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കാൻ മാത്രമാണ്. കാർഷിക സമരത്തിലെ കർഷകരുടെ വിജയം ചിലർക്ക് ദഹിക്കുന്നില്ല. കർഷകരുടെ ആത്മാഭിമാനം വ്രണപ്പെടുകയാണ്, അതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും." എന്ന് കിസാൻ ഏക്താ മോർച്ച ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതത്വം നൽകിയ നേതാവാണ് രാകേഷ് ടികായത്ത്. 2020 നവംബറിൽ ആരംഭിച്ച കർഷക സമരം കഴിഞ്ഞ വർഷം ഡിസംബർ വരെ നീണ്ട് നിന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തർപ്രദേശിലും പഞ്ചാബിലും എല്ലാം വലിയ തോതിലീയ പ്രതിഷേധം സമരത്തിന്റെ ഭാ ഗമായി അലയടിച്ചിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കാക്ഡ ഗ്രാമത്തിൽ നടന്ന കർഷക പ്രതിഷേധത്തിലും രാകേഷ് പങ്കെടുത്തിരുന്നു. കിസാൻ മസ്ദൂർ പഞ്ചായത്ത് ആയിരുന്നു ഈ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. കർഷകരുടെ പ്രശ്‌നങ്ങളിൽ ഭരിക്കുന്ന സർക്കാരുകൾക്കെതിരെ ടിക്കായത്ത് ആഞ്ഞടിച്ചു. ഗ്രാമങ്ങളിലും സ്ഥിരമായി വൈദ്യുതി ലഭിച്ചില്ലെങ്കിൽ നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുമെന്ന് ടികായത്ത് ഈ പ്രതിഷേധത്തിനിടെ പറഞ്ഞിരുന്നു. ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വൈക്കോൽ കടത്ത് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ തടഞ്ഞാൽ കർഷകർ തങ്ങളുടെ കന്നുകാലികളെ പോലീസ് സ്റ്റേഷനുകളിൽ കെട്ടിയിടുമെന്നും കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications