ഇതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയം.. കല്ലേറ് സംഭവത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി!!

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ഗുജറാത്തിൽ വെച്ച് തനിക്കെതിരെ കല്ലേറുണ്ടായ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇതാണ് രാജ്യത്ത് ബി ജെ പിയും ആർ എസ് എസും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്നാണ് ലോക്സഭ എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി വെറുതെ വിട്ടില്ല.

136 മിനിറ്റ് തല്ലിപ്പൊളി.. വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

കമ്പിക്കോമഡികളുടെ കടുംവെട്ട്.. കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ല... ശൈലന്റെ ചങ്ക്സ് റിവ്യൂ!!

എങ്ങനെ പ്രതികരിക്കും

എങ്ങനെ പ്രതികരിക്കും

കോൺഗ്രസിന്റെ ഏറ്റവും പ്രമുഖനായ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ ആക്രമണമുണ്ടായിട്ടും അതിനെ അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിരുന്നില്ല. ഇതിനോട് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത് ഇങ്ങനെ - ഇതാണ് ബി ജെ പിയുടെയും ആർ എസ് എസിന്റെയും രാഷ്ട്രീയം. സ്വന്തം രാഷ്ട്രീയത്തോട് നരേന്ദ്രമോദി എങ്ങനെ പ്രതികരിക്കും.

പ്രതീക്ഷിച്ചത് തന്നെ

പ്രതീക്ഷിച്ചത് തന്നെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം പ്രതീക്ഷിച്ചത് തന്നെയാണ് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇതിൽ പുതുമയൊന്നും ഇല്ല. അവരുടെ തന്നെ പ്രവർത്തനങ്ങളെ തള്ളിപ്പറയാൻ അവർക്ക് കഴിയുമോ. - രാഹുൽ ചോദിച്ചു. സ്വന്തം കാറിന് കല്ലേറ് കിട്ടിയിട്ട് രാഹുൽ പ്രതികരിക്കാത്തത് എന്ത് ബി ജെ പി അനുഭാവികൾ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നതിനിടെയാണ് ഈ പ്രതികരണം. കല്ലേറും പ്രതിഷേധവും

ഗുജറാത്തില്‍ പര്യടനം

ഗുജറാത്തില്‍ പര്യടനം

ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആൾക്കൂട്ടം രാഹുൽ സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് പൊലീസ് സുപ്രണ്ട് നീരജ് ബദുഗുജാറും അറിയിച്ചു.

പ്രശ്നമുണ്ടായത് ഇങ്ങനെ

പ്രശ്നമുണ്ടായത് ഇങ്ങനെ

ഗുജറാത്തിലെ ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്. ഗുജറാത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ബനസ്‌കന്ധ മേഖലയില്‍ കോണ്‍ഗ്രസിന് 6 എംഎല്‍എമാരാണുള്ളത്.

English summary
Attack on me is BJP-RSS way of politics, blames Rahul
Please Wait while comments are loading...