കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെപി നഡ്ഡക്കെതിരായ ആക്രമണം; പശ്ചിമ ബംഗാളിൽ പരസ്പരം കൊമ്പ് കോർത്ത് ബിജെപിയും തൃണമൂലും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബംഗാളില്‍വെച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനെതിരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ കേന്ദ്രവും ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയുടെ നോതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ പോര്‌ രൂക്ഷമാവുകയാണ്‌.

സംഭവത്തെ തുടര്‍ന്ന്‌ ജെപി നഡ്ഡയേയും, ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ്‌ വിജയ വര്‍ഗീയ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്‌ വിളിച്ച്‌ കാര്യങ്ങളേക്കുറിച്ച്‌ അന്വേഷിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ്‌ സെക്രട്ടറിയേയും പൊലീസ്‌ മേധാവിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു വരുത്തി.

jp nadda

പശ്ചിമബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന്‌ ഗവര്‍ണര്‍ ജഗ്‌ദീപ്‌ ധന്‍ഖര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ കേന്ദ്രത്തിന്റെ നടപടി. തിങ്കളാഴ്‌ച്ച ഹാജരാകാനാണ്‌ നിര്‍ദേശം.
നഡ്ഡയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രി അമിത്‌ഷാ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.സംഭവവുമായി ബന്ധപ്പെട്ട്‌ ഈ മാസം അമിത്‌ ഷാ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമ സമാധാന നില സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ്‌ സംസ്ഥാനത്ത്‌ ക്രമസമാധാന നില തകരാറിലാണെന്ന്‌ കാട്ടി ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ മുന്നറിയിപ്പ്‌ കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍ ജഗ്‌ദീപ്‌ ധന്‍ഖര്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

English summary
Attack on Nadda; Center summoning top Bengal officials to seek clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X