Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീകൾക്കെതിരായ ആക്രമണം; സംഘപരിവാറിന്റെ നീചമായ പ്രചരണത്തിന്റെ ഫലം,രാഹുൽ ഗാന്ധി

ദില്ലി; കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലുണ്ടായ ആക്രമണത്തിൽ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സംഘപരിവാറിന്റെ നീചമായ പ്രൊപഗാണ്ടയുടെ ഫലമാണ് യുപിയിൽ ഉണ്ടായ സംഭവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

rahul gandhi

കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെ യുപിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തിനെതിരെ മറ്റൊരു സമുദായത്തെ തിരിക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിച്ച് ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്.അത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താൻ ആത്മപരിശോധന നടത്താനും തിരുത്തൽ നടപടികൾ കൈക്കൊള്ളാനുമുള്ള സമയമാണിത്', രാഹുൽ ട്വീറ്റിൽ പറഞ്ഞു.

അതേസമയം സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആഭ്യമന്ത്രിി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും ഝാന്‍സി പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണം നടന്നത്. ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി. മതം മാറ്റ നിയമപ്രാകാരം കേസെടുക്കാനും ശ്രമം നടന്നിരുന്നു.

അതേസമയം അക്രമണത്തിന് പിന്നിൽ എബിവിപി പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാന്‍സി റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു.ഋശികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങിയവരാണ് ഇവർ എന്നും മതപരിവർത്തന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+