ഹരിയാനയില്‍ മതഘോഷയാത്രയ്ക്ക് നേരെ ആക്രമണം; ക്ഷേത്രത്തില്‍ അഭയം തേടി 2500 ഓളം പേര്‍
ന്യൂഡല്‍ഹി: ഹരിയനയിലെ ഗുരുഗ്രാമിനോട് ചേര്‍ന്നുള്ള നുഹില്‍ മത ഘോഷയാത്രയ്ക്കിടെ അക്രമം. വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ എത്തിയപ്പോള്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറിയുകയുമായിരുന്നു. സമീപത്തെ കാറുകള്‍ക്കും ആക്രമികള്‍ തീയിട്ടിട്ടുണ്ട്.
സ്ഥലത്ത് വിന്യസിച്ച പൊലീസ് സേന ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാകം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 ഓളം പേര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരാള്‍ക്ക് വെടിയേറ്റെന്ന റിപ്പോര്‍ട്ടും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.

സംഭവത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ 2500 പേര്‍ നൂല്‍ഹര്‍ മഹാദേവ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഉവരുടെ വാഹനങ്ങള്‍ പുറത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇവരെ ഒഴിപ്പിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ബജറംഗ്ദള്‍ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും യാത്ര തടയുമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഘോഷയാത്രയ്ക്കിടെ ഇവരെ സമീപത്ത് കണ്ടതായി പലരും പറയുന്നു.












Click it and Unblock the Notifications