കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സ്വിസ് ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി

Google Oneindia Malayalam News

ദില്ലി: സ്വിസ് ദമ്പതികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പേട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഞായറാഴ്ച ആഗ്രയില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ വടിയും കല്ലുകളും ഉപയോഗിച്ച് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികളായ ക്വെന്‍റിന്‍ ജെറെമി ക്ലെര്‍ക്, മാരി ഡ‍ോക്സ് എന്നിവരെ ആക്രമിച്ചത്. താജ് മഹല്‍ സന്ദര്‍ശിച്ച് മടങ്ങിയതിന്‍റെ പിറ്റേ ദിവസമാണ് സംഭവം. വിദേശ ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. ആക്രമണത്തില്‍ ഇരുവര്‍ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ട്വീറ്റില്‍ വ്യക്തമാക്കിയ സുഷമാ സ്വരാജ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുകയായിരുന്നു.

നാല് അക്രമികളില്‍ ഒരാള്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സെപ്തംബര്‍ 30നാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി ക്വെന്‍റിന്‍ ജെറെമി ക്ലെര്‍ക്- മാരി ഡ‍ോക്സ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും ആക്രമിക്കപ്പെടുന്നത്. സംഭവത്തോടെ ഇന്ത്യയിലെത്തുന്ന വിദേശികളായ വിനോദ സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.

sushma-swaraj

റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കമന്‍റടിച്ചു കൊണ്ട് ഇവരെ പിന്‍തുടര്‍ന്ന നാല്‍വര്‍ സംഘം യാത്ര തടസ്സപ്പെടുത്തുകയും നിര്‍ബന്ധ പൂര്‍വ്വം യുവതിയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ക്ലെര്‍ക്കിനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു അക്രമത്തില്‍ ക്ലെര്‍ക്കിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോക്സിന് കൈയ്ക്ക് സംഘത്തിന്‍റെ അക്രമത്തില്‍ പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത യുപി പോലീസ് കുറ്റവാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
External Affairs Minister Sushma Swaraj on Thursday sought a report from Uttar Pradesh government on alleged attack on Swiss couple in Agra's Fatehpur Sikri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X