ജനനേന്ദ്രിയം ഭാര്യ മുറിച്ചെടുത്തു; സംഭവിച്ചതെന്താണെന്ന് യുവാവ് പറയുന്നു
ഗാസിയാബാദ്: അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച യുവതിയുടെ വാര്‍ത്ത ഗാസിയാബാദില്‍ നിന്നുമാണ് പുറത്തുവന്നത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ഭര്‍ത്താവിന്റെ വാദം. ഭാര്യ തന്നെ ആക്രമിച്ചത് യാതൊരു പ്രകോപനവും ഇല്ലാതെയാണെന്നും ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നും യുവാവ് പറയുന്നു.
ആക്രമണസമയത്ത് താന്‍ കുളികഴിഞ്ഞ് പുറത്തുവരികയായിരുന്നു. ഒരു ടൗവ്വല്‍ മാത്രമാണ് ധരിച്ചിരുന്നത്. പൊടുന്നനെ കത്തിയുമായി പ്രത്യക്ഷപ്പെട്ട ഭാര്യ തന്നെ സ്വകാര്യഭാഗത്ത് മൂന്നുതവണ ആക്രമിച്ചു. തന്നെ ആരോ പിറകില്‍ കൈകൊണ്ട് ബന്ധിച്ചിരുന്നതായാണ് തോന്നുന്നത്. ഇയാള്‍ പിന്നീട് രക്ഷപ്പെട്ടെന്നും മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞു.

നോയിഡ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ സുഖംപ്രാപിച്ചുവരികയാണ്. അതേസമയം, ഭര്‍ത്താവ് 10 വര്‍ഷമായി കുട്ടികളില്ലാത്തതിനാല്‍ തന്നെ പീഡിപ്പിക്കുന്നത് പതിവാണെന്നാണ് അറസ്റ്റിലായ യുവതി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയും ഇതുസംബന്ധിച്ച വഴക്ക് നടന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് പതിവാണെന്നും യുവതി പറഞ്ഞു.
ഡോക്ടറെ കാണാന്‍ താന്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഡോക്ടര്‍ നേരിട്ട് അയാളെ ബന്ധപ്പെട്ടെങ്കിലും ചികിത്സയ്ക്ക് തയ്യാറായില്ലെന്നും യുവതി പറയുന്നുണ്ട്. ബുലന്ദ്ഷഹറില്‍ നിന്നും ഇവര്‍ എട്ടുവര്‍ഷമായി ഗാസിയാബാദില്‍ താമസിക്കുന്നു. ദമ്പതികള്‍ വഴക്കുകൂടുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications