ഹിന്ദു ആരാധനാലയങ്ങളിൽ താമസിച്ച് ആക്രമണത്തിന് പദ്ധതി!! ഇന്റലിജന്‍സ് റിപ്പോർട്ട് ഞെട്ടിയ്ക്കുന്നത്, ഇ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാക് ഭീകരർ ഹിന്ദു ആരാധലായങ്ങളില്‍ കടന്ന് ആക്രമണം നടത്തുമെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്. സന്യാസികളായി ഇന്ത്യയിലെത്തി ഹിന്ദു ആരാധനാലയങ്ങളിൽ കടന്ന് താമസിച്ച് ആക്രമണം നടത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഇസ്കോൺ ടെമ്പിളില്‍ ഒളിച്ച് താമസിച്ചിരുന്ന പാകിസ്താനി ദില്ലിയിൽ പിടിയിലായതിന് പിന്നാലെയാണ് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തുവരുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായ പാക് പൗരനിൽ നിന്ന് പാകിസ്താനി പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്താനിലെ ലർകാനയിലെ ഹിന്ദു കോളനി സ്വദേശിയായ രാജ എന്നയാളാണ് അറസ്റ്റിലായത്. ദില്ലി ഹരിയാന അതിര്‍ത്തിയിലെ ബഹദൂർഗ്ഗാ നഗരത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. 2013ല്‍ ഇന്ത്യയിലെത്തിയ ഇയാൾ ഇത്രയും കാലം ഇസ്കോണ്‍ ടെമ്പിളിനുള്ളിൽ കഴിയുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും കുറച്ച് മാസങ്ങളായി ഇവിടെ കഴിയുകയാണെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

terrorist
English summary
They will come dressed as Sadhus and carry out attacks in India. They will take shelter in religious institutes run by Hindus and then carry out strikes, an Intelligence Bureau report had read. Many Pakistanis disguised as Sadhus and pretending to be Hindus have entered India, the report also states.
Please Wait while comments are loading...