പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിയമ വിദ്യാര്‍ത്ഥികള്‍ അറസ്‌ററില്‍
ഭോപാല്‍: ട്രെയിനില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് നിയമ വിദ്യാര്‍ത്ഥികള്‍ അറസ്‌ററില്‍.ഇന്‍ഡോര്‍ സ്വദേശികളായ പിയുഷ് ദുബെ(25), അലോക് മിശ്ര(25) ഭോപ്പാല്‍ സ്വദേശിയായ മഹിരാജ് സിങ് സിസോദിയ(25) എന്നിവരാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്
ഞായറാഴ്ച രാത്രി ജബല്‍പൂരില്‍ നിന്നും ഭോപ്പാലിലേക്കുള്ള വഴിമധ്യേയാണ് മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ മൂവര്‍ സംഘത്തെ പോലീസ് താക്കീത് നല്‍കിയാണ് യാത്രയ്ക്ക് അനുവദിച്ചത്.

രാത്രിയില്‍ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാന്‍ കൂട്ടത്തിലൊരാള്‍ കുട്ടിയുടെ വാ പൊത്തി പിടിച്ചിരുന്നു. എന്നാല്‍ അനക്കം കേട്ട് ഉണര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് കാണുകയും ബഹളം വെക്കുകയുമായിരുന്നു.
കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ ഉണരുകയും മൂവര്‍ സംഘത്തെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications