Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനിൽ ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം; ഒഴിവായത് വൻദുരന്തം; വീഡിയോ

ജയ്പൂർ: ഉദയ്പൂർ - ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമം. ലോക്കോ പൈലറ്റുമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ ജാ​ഗ്രത വലിയ അപകടം ആണ് ഒഴിവാക്കിയത്. ഒരടിനീളം വരുന്ന കമ്പുകളും കനമുള്ള വസ്തുക്കളും തന്ത്രപരമായി റെയിൽവേ ട്രാക്കുകളിൽ വെച്ചായിരുന്നു പാളം തെറ്റിക്കാനുള്ള ശ്രമം. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ എമർജൻസി ബ്രേക്ക് ചവിട്ടുകയായിരുന്നു.

ജീവനക്കാരുടെ ജാഗ്രതാ നടപടി വലിയ ദുരന്തം തടയുകയും രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള ഭീകരപ്രവർത്തനം ഒഴിവാക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭിൽവാരയ്ക്ക് സമീപത്ത് ഉള്ള റെയിൽവേ പാളത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

vabde bharat

Pc: Social Media

ഗംഗ്രാർ, സോണിയാന സ്‌റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ അയഞ്ഞ ഫാസ്റ്റനറും ജീവനക്കാർ നീക്കം ചെയ്തു.ഗംഗ്രാർ, സോണിയാന സ്‌റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ അയഞ്ഞ ഫാസ്റ്റനറും ജീവനക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചിത്തോർഗഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ എത്തിയ ദിവസമാണ് സംഭവം.

ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് സെപ്റ്റംബർ 24 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഉദ്ഘാടനം. 6 മണിക്കൂറും 15 മിനിറ്റും കൊണ്ടാണ് ട്രെയിൻ 435 കിലോമീറ്റർ ദൂരം പിന്നിടുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ഈ റൂട്ടിലെ മറ്റ് ട്രെയിനുകൾ ഈ റൂട്ടിൽ ഏഴ് മണിക്കൂർ എടുത്തിരുന്നു.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+